വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് രോഷാകുലയായി ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി. ‘ട്രംപിനെ വെറുക്കുന്നുണ്ടോ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അയാളുടെ മുന്നിലെത്തി ‘എന്നോട് കളിക്കരുത്’ എന്ന് നാന്‍സി മറുപടി പറഞ്ഞത്.
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ സ്പീക്കര്‍ എന്ന നിലയില്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് കൂടിയായ നാന്‍സി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ട്രംപിനോടുള്ള അനിഷ്ടം കൊണ്ടല്ല, മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ഈ തീരുമാനമെന്ന് നാന്‍സി വ്യക്തമാക്കിയിരുന്നു.
ഇതിനു തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. മൈക്രോഫോണിന്റെ അടുത്തുനിന്നുമാണ് ഇതിനു മറുപടി പറയാന്‍ നാന്‍സി മാധ്യമപ്രവര്‍ത്തകന്റെ മുന്നിലെത്തിയത്. താനാരെയും വെറുക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
താന്‍ എപ്പോഴും പ്രസിഡന്റിനു വേണ്ടി പ്രാര്‍ഥിക്കാറേയുള്ളൂവെന്നും നാന്‍സി പറഞ്ഞു. ഇത്തരം വാക്കുകള്‍ ഉപയോഗിച്ചു തന്റെയടുത്തു കളിക്കരുതെന്നും അവര്‍ പറഞ്ഞു.