മുംബൈ: തനിക്കെതിരെ നടി തനുശ്രീ ദത്ത ഉയര്‍ത്തിയ ലൈംഗികാരോപണങ്ങള്‍ പച്ചക്കളളമെന്ന് നാനാ പടേക്കര്‍. അസത്യം അസത്യം തന്നെയെന്നാണ് ആരോപണങ്ങളോട് നാനാപടേക്കര്‍ പ്രതികരിച്ചത്. പത്തുവര്‍ഷം മുമ്പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് നാനാപടേക്കര്‍ പീഡിപ്പിച്ചെന്നാണ് തനുശ്രീ ഉന്നയിച്ചത്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയെത്തിയ നാനാപടേക്കര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ആരോപണങ്ങളെ നിഷേധിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കുമുളള ഉത്തരം ഒക്‌ടോബര്‍ എട്ടിന് നല്‍കുമെന്നും അതുവരെ കാത്തിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമയുടെ സെറ്റില്‍വെച്ച് പീഡിപ്പിച്ചെന്ന് തനുശ്രീ വിവിധ അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിരുന്നു. കൊറിയോഗ്രാഫറായ ഗണേഷ് ചര്യ പടേക്കറുമായി അടുത്ത് ഇടപെഴുകിയുള്ള നൃത്തച്ചുവടുകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അതിന് തയ്യാറാവാത്ത താന്‍ സെറ്റില്‍ നിന്ന് ഇറങ്ങിപോയെന്നും അവര്‍ അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിരുന്നു.
തനുശ്രീയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ നാനാപടേക്കറെ പിന്തുണച്ച് ഗണേഷ് ആചാര്യ രംഗത്തെത്തി.അദ്ദേഹം മാന്യനായ വ്യക്തിയാണെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. വിഷയത്തില്‍ ആമിര്‍ഖാനടക്കം പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
തനുശ്രീയ്ക്ക് പുറമെ രാധിക ആപ്‌തെ, സ്വരഭാസ്‌കര്‍, റിച്ച ഛദ തുടങ്ങി നിരവധി നടിമാര്‍ ഷൂട്ടിങ് സെറ്റുകളില്‍ നേരിടേണ്ടിവന്ന ലൈംഗികാക്രമണം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു.