മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്. ഫെബ്രുവരി 23ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് നന്‍ പകല്‍ സ്ട്രീം ചെയ്യുന്നത്.
ജനുവരി 19നാണ് നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളില്‍ എത്തിയത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് തിയറ്ററില്‍ എത്തിച്ചത്.
വേളാങ്കണ്ണിയിലെ തീര്‍ത്ഥാടനത്തിന് ശേഷം തിരികെ നാട്ടിലേക്ക് പോകുന്ന മലയാളി സംഘത്തിലെ ജെയിംസ് എന്ന വ്യക്തിക്ക് സംഭവിക്കുന്ന മാറ്റങ്ങളിലൂടെ കടന്നുപോയ ചിത്രം വലിയ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ഈ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ പ്രദര്‍ശനത്തിന് പിന്നാലെ ആയിരുന്നു റിലീസ്. രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ക്രിസ്റ്റഫറാണ് ഒടുവില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, വിനയ് റായ് മുതലായവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Nanpakal Nerathu Mayakkam arriving on Netflix on 23rd February! 🚌
Thoongama kaathu irunga! Sorry. Urangaathe kaathirikyuka! pic.twitter.com/60W5m4hvt8— Netflix India South (@Netflix_INSouth) February 18, 2023
മോഹന്‍ലാലിനൊപ്പം ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബനാണ് എല്‍.ജെ.പിയുടെ പുതിയ ചിത്രം. ഷൂട്ടിങ് പുരോഗമിക്കുകയാണ്.
Content Highlight: Nan Pakal nerathu mayakkam will be streaming on Netflix on February 23.