| Friday, 6th January 2023, 6:21 pm

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സുന്ദരം എത്തുന്നു'; നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. ജനുവരി 19ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മമ്മൂട്ടി തന്നയാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള് പോസ്റ്റ് പങ്കുവെച്ചത്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ചും ടീസറില്‍ കട്ടില്ലാതെ ഒറ്റ ഷോട്ടിലെ മമ്മൂട്ടിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി നന്‍പകലിലെത്തുന്നത്.

വേളാങ്കണ്ണി യാത്രക്ക് ശേഷം മടങ്ങുന്ന ജെയിംസ് ഉള്‍പ്പടെയുള്ള ഒരു മലയാളി സംഘത്തിന്റെ യാത്ര അപ്രതീക്ഷിതമായ ഒരു തമിഴ് ഗ്രാമത്തിലെത്തുമ്പോള്‍ തടസപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന തടസങ്ങളാണ് നന്‍പകല്‍ നേരത്തു മയക്കത്തില്‍ കാണിക്കുന്നത്.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്.

എല്‍.ജെ.പിയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളില്‍ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയായത്.

മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ഡ്യന്‍, അശോകന്‍, വിപിന്‍ അറ്റ്ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ പേരന്‍പ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിര്‍വഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റര്‍. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.

Content Highlight: nan pakal nerathu mayakkam release date

Latest Stories

We use cookies to give you the best possible experience. Learn more