ബീഫ് കഴിക്കുന്നതും അസുരാരാധന നടത്തുന്നതും ഒക്കെയും രാജ്യദ്രോഹമാകുന്നതും പോലീസ് കേസാകുന്നതും എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമാണ്; ഈ രാജ്യം ജാതി ഇന്ത്യയിലെ ബ്രാഹ്മണാധിപത്യത്തിന്‍ കീഴിലാണ്.
ഭരണഘടനയിലെ സെക്കുലറിസത്തെ ആക്രമിക്കുന്ന ജാതിപരിവാര രാഷ്ട്രീയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വര്‍ണ്ണശബ്ദങ്ങളുടെ സംസ്ഥാപനമാണ്. സൂക്ഷ്മതലത്തില്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കിക്കളയുന്ന ഒരു നീക്കമാണ്.
|ഒപ്പിനിയന്‍ : നാമൂസ് പെരിവള്ളൂര്‍|
ബീഫ് കഴിക്കുന്നതും അസുരാരാധന നടത്തുന്നതും ഒക്കെയും രാജ്യദ്രോഹമാകുന്നതും പോലീസ് കേസാകുന്നതും എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമാണ്; ഈ രാജ്യം ജാതി ഇന്ത്യയിലെ ബ്രാഹ്മണാധിപത്യത്തിന്‍ കീഴിലാണ്.
നേരത്തെ അഖ്‌ലാഖിനെതിരെയും പിന്നീട് രോഹിത് വെമുലക്കെതിരെയും ഇപ്പോള്‍
കന്നയ്യ കുമാറിനെതിരെയും എല്ലാം ഹിംസാത്മകമായി പ്രയോഗിക്കപ്പെടുന്നത് ഈ ബ്രാഹ്മണ്യാധിപത്യ നിയമവാഴ്ചയാണ്.
ഇന്ത്യയില്‍ നാം ഫാഷിസത്തിനെതിരെ സംസാരിക്കുമ്പോള്‍, അത് ജാതീയതക്കെതിരെക്കൂടെ ആകേണ്ടത് എന്തുകൊണ്ടാണ് എന്ന് ഈയൊരു പശ്ചാത്തലം നമുക്ക് വളരെ വ്യക്തമായി വിശദമാക്കിത്തരുന്നു.
കേവലം അഞ്ച് ശതമാനം പോലുമില്ലാത്ത ഈ ജാതിവിഭാഗത്തിന്റെ മൂല്യബോധം എങ്ങനെയാണ് നമ്മുടെ പൊതുജീവിതത്തിലും ഭരണതലത്തിലും ഇത്രമാത്രം പ്രഹരശേഷിയോടെ നിലനില്‍ക്കുന്നതെന്ന്, കടന്നുകയറ്റം നടത്തുന്നതെന്ന് പഠിക്കാതെയും തിരുത്താതെയും നമുക്ക് ജനാധിപത്യം അനുഭവിക്കാനാവുമോ? നിലനിര്‍ത്താനാവുമോ?
ജാതീയവും സാംസ്‌കാരികവുമായ അതിന്റെ ആധിപത്യപ്രവണതകള്‍ക്കെതിരിലുള്ള വികേന്ദ്രീകൃത സാംസ്‌കാരികതയാല്‍ സാധിതമാകുന്ന വിശാല ജനാധിപത്യ ബദല്‍ ജീവിതവ്യവസ്ഥ സാധ്യമാക്കുക എന്നതാവണം വാസ്തവത്തില്‍ ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ഉള്ളടക്കം.
ഇന്ത്യയിലെ ഫാഷിസത്തിനെതിരെയുള്ള സമരം ജാതീയതെക്കെതിരെയുള്ള സമരമാകുന്നതോടൊപ്പം അത് സവിശേഷമായും അത് ഈ അധീശവര്‍ഗ്ഗത്തിന്റെ സാംസ്‌കാരികാധിപത്യത്തിനെതിരെ കൂടിയാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, കേവലമായ സ്വച്ഛ-സമാധാന രാഷ്ട്രീയാന്തരീക്ഷം സാധ്യമാക്കുക എന്ന നിഷ്‌കളങ്കമായ ഒരാലോചനയല്ല ഇന്ത്യന്‍ ഫാഷിസത്തിനുള്ള പ്രതിവിധി.
ജാതീയവും സാംസ്‌കാരികവുമായ അതിന്റെ ആധിപത്യപ്രവണതകള്‍ക്കെതിരിലുള്ള വികേന്ദ്രീകൃത സാംസ്‌കാരികതയാല്‍ സാധിതമാകുന്ന വിശാല ജനാധിപത്യ ബദല്‍ ജീവിതവ്യവസ്ഥ സാധ്യമാക്കുക എന്നതാവണം വാസ്തവത്തില്‍ ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ഉള്ളടക്കം.
അതിന് ഇന്ത്യയിലെ ജാതിയെ തകര്‍ക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയണം. അതിന്റെ മൂല്യബോധത്തെ കണക്കിന് പ്രഹരിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയണം. ആ മൂല്യബോധം കാലങ്ങളായി സൂക്ഷിക്കുന്ന ജനാധിപത്യ വിരുദ്ധതയെ മനുഷ്യവിരുദ്ധതയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തിരിച്ചറിയണം.
അതിന് ഇന്ത്യയിലെ ജാതിയെ തകര്‍ക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയണം. അതിന്റെ മൂല്യബോധത്തെ കണക്കിന് പ്രഹരിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയണം. ആ മൂല്യബോധം കാലങ്ങളായി സൂക്ഷിക്കുന്ന ജനാധിപത്യ വിരുദ്ധതയെ മനുഷ്യവിരുദ്ധതയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തിരിച്ചറിയണം.
നിലവില്‍ ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്ത് എന്ന് നിലപാട് സ്വീകരിച്ചിട്ടുള്ളവര്‍ക്ക് അതിനാകുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം?
അല്ലെങ്കില്‍, ഒട്ടും കുറയാതെകണ്ട് അധീശജാത്യാധിപത്യത്തിനും വര്‍ഗ്ഗധിപത്യത്തിനുമടിപ്പെട്ട ഇന്ത്യന്‍ പൊതുബോധത്തില്‍ നിന്നൊട്ടും മുക്തമല്ലാത്ത ഒരു മൂല്യബോധമാണ് നിങ്ങളെയും നയിക്കുന്നതെന്നും അധികാരരാഷ്ട്രീയത്തിലെ കേവല അടവ് നയത്തിനപ്പുറം ഒരാത്മാര്‍ത്ഥതയും ഫാഷിസ്റ്റ് വിരുദ്ധ സമരത്തില്‍ നിങ്ങള്‍ക്കില്ലെന്നും മനസ്സിലാക്കേണ്ടി വരും.
അതുകൊണ്ട്, സാഹചര്യവും ഇന്ത്യനനുഭവവും ആവശ്യപ്പെടുന്നത്. കൂടുതല്‍
Also read ഗാന്ധിയുടെ ബീഫ് മനുഷ്യരെ കൊല്ലില്ല
സത്യസന്ധരാവുക, ബ്രാഹ്മണ ജാത്യാധിപത്യമുള്ള ഇന്ത്യക്കെതിരെ അതിന്റെ മൂല്യസാംസ്‌കാരിക ബോധത്തിനെതിരെ ജാതിവിരുദ്ധ-മതനിരപേക്ഷ-മാനവികതയെ മുദ്രാവാക്യമാക്കിക്കൊണ്ട് ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുക എന്നതാണ്.
ഇന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ ചേരിക്ക് അതിനാകേണ്ടതുണ്ട്. രാജ്യം അതാവശ്യപ്പെടുന്നുണ്ട്.
കാരണം, ഇന്ത്യന്‍ സാമൂഹ്യ വിഭജനത്തില്‍ ഒരു വിഭജന യന്ത്രമായി പ്രവര്‍ത്തിക്കുന്ന ശ്രേണീകൃത അസമത്വത്തിന്റെ ഉള്ളടക്കം തന്നെ ഈ ബ്രാഹ്മണാധികാര ഹിന്ദുവിനെ കേന്ദ്രീകരിച്ചുള്ളതാണ്. മനുഷ്യന്‍ എന്നതിന് മനുഷ്യന്‍ എന്ന ഒരൊറ്റ മൂല്യം കണക്കാക്കപ്പെടുന്നതിന് പകരം ജാതികേന്ദ്രീകൃത മാനദണ്ഡങ്ങളിലൂടെ അനേകമൂല്യങ്ങള്‍ കല്‍പ്പിക്കപ്പെടുന്ന വിധത്തില്‍ അത് അതിഹീനമാം മനുഷ്യത്വവിരുദ്ധമാണ്. ഈ മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രമാണ് ഇന്ത്യയിലെ “അധികാര ഹിന്ദു” വിന്റെ പ്രയോഗമാതൃക നിശ്ചയിക്കുന്നത്.
നിലവില്‍ അത് ജാതിയില്‍ ജനിക്കുക എന്ന നിഷ്‌കര്‍ഷക്കപ്പുറം സവര്‍ണ്ണ ജാതിബോധത്തെ ഉള്ളില്‍ വഹിക്കുക എന്ന തലത്തിലേക്ക് അദൃശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
എല്ലാവര്‍ക്കും ബാധകമായ ഒരു നിയമനിര്‍മ്മാണമെന്ന ആശയം പ്രത്യക്ഷത്തില്‍ തന്നെ ശ്രേണീകൃത ജാതിഹിന്ദുവിനെതിരാണ്. ജനാധിപത്യ ഇന്ത്യയില്‍ കേവലം ജാതി ശരീരങ്ങളായ മനുഷ്യരെ പൗരന്മാര്‍ എന്ന കര്‍തൃത്വത്തിലേക്ക് ഉയര്‍ത്തി “സമന്മാരില്‍ കൂടുതല്‍ സമന്മാര്‍” എന്ന ജാതിസൗകര്യത്തെയാണ് ഇല്ലാതാക്കിയത്. വര്‍ണ്ണാശ്രമത്തില്‍ അധികമായാല്‍ ജാതി ഭ്രഷ്ടിനപ്പുറം ശിക്ഷയില്ലാത്ത ബ്രാഹ്മണ്‍സിനെയടക്കം ഒരേ നിയമത്തിന് കീഴെ കൊണ്ടുവന്നു എന്നതാണ് “മനുഷ്യന് ഒരു മൂല്യം” എന്ന ഭരണഘടനയിലെ മുഖ്യമായ ഒരുകാര്യം. ഇത് വര്‍ണ്ണാശ്രമഹിന്ദുവിനസഹ്യമായ കാര്യമാണ്.
അതിനെ അല്‍പമെങ്കിലും പ്രതിരോധിക്കുന്നത് ഭരണഘടനയിലെ മതേതരത്വം ആണ്. അതെടുത്ത് കളയണമെന്നാണ് ഇപ്പോഴത്തെ സംഘാ”വശ്യം. ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ അദൃശ്യത പൊഴിഞ്ഞ് പടം അഴിച്ച പാമ്പിന്റെ വേഗം ആര്‍ജ്ജിക്കുന്നത് കാണാം.
ഭരണഘടനയിലെ സെക്കുലറിസത്തെ ആക്രമിക്കുന്ന ജാതിപരിവാര രാഷ്ട്രീയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വര്‍ണ്ണശബ്ദങ്ങളുടെ സംസ്ഥാപനമാണ്. സൂക്ഷ്മതലത്തില്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കിക്കളയുന്ന ഒരു നീക്കമാണ്.
എല്ലാവര്‍ക്കും ബാധകമായ ഒരു നിയമനിര്‍മ്മാണമെന്ന ആശയം പ്രത്യക്ഷത്തില്‍ തന്നെ ശ്രേണീകൃത ജാതിഹിന്ദുവിനെതിരാണ്. ജനാധിപത്യ ഇന്ത്യയില്‍ കേവലം ജാതി ശരീരങ്ങളായ മനുഷ്യരെ പൗരന്മാര്‍
Dont miss ഗോമാതാവ് എന്ന ഉന്മൂലന രാഷ്ട്രീയം
എന്ന കര്‍തൃത്വത്തിലേക്ക് ഉയര്‍ത്തി “സമന്മാരില്‍ കൂടുതല്‍ സമന്മാര്‍” എന്ന ജാതിസൗകര്യത്തെയാണ് ഇല്ലാതാക്കിയത്. വര്‍ണ്ണാശ്രമത്തില്‍ അധികമായാല്‍ ജാതി ഭ്രഷ്ടിനപ്പുറം ശിക്ഷയില്ലാത്ത ബ്രാഹ്മണ്‍സിനെയടക്കം ഒരേ നിയമത്തിന് കീഴെ കൊണ്ടുവന്നു എന്നതാണ് “മനുഷ്യന് ഒരു മൂല്യം” എന്ന ഭരണഘടനയിലെ മുഖ്യമായ ഒരുകാര്യം. ഇത് വര്‍ണ്ണാശ്രമഹിന്ദുവിനസഹ്യമായ കാര്യമാണ്.
ഭരണഘടനയിലെ പതിനേഴാം വകുപ്പില്‍ പറയുന്ന “അയിത്ത വിരുദ്ധ” വകുപ്പ്. അന്നുവരെയും തുടര്‍ന്ന് പോന്ന അയിത്തം നിയമപരമായി നിരോധിക്കുകയും തുടരുന്നത് ശിക്ഷാര്‍ഹമായ കുറ്റമെന്ന് നിര്‍ണ്ണയിക്കുകയും ചെയ്തു. ഇതും ജാതി ഹിന്ദുവിനംഗീകരിക്കാനാകുന്ന ഒന്നല്ല.
ഇന്ത്യന്‍ ഭരണഘടന ഒന്ന് മാത്രമാണ് ഈ “സവര്‍ണ്ണ ഹൈന്ദവ മേല്‍ക്കോയ്മ”യെ ശരിയാംവിധം പ്രതിരോധിക്കുന്നൊള്ളൂ… എന്നിട്ടും അതെത്ര അജയ്യമായി നില്‍ക്കുന്നു എന്നറിയുമ്പോള്‍ അതിന്റെ പ്രയോഗക്ഷമത നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ്. തീര്‍ച്ചയായും അതത്ര നിസ്സാരമായ ഒരു സംഗതിയല്ല.
ന്യൂനപക്ഷാവകാശം/ജാതി സംവരണം തുടങ്ങിയ ഭരണഘടനാവകാശം. അന്നുവരെ പൂര്‍ണ്ണാധീനതയിലുണ്ടായിരുന്ന രാജ്യവിഭവങ്ങള്‍ക്ക് മേല്‍ ഭരണഘടനാപരമായിത്തന്നെ ജാതിയില്‍ കീഴാളരായ അതുകൊണ്ടുതന്നെ സ്വാഭാവിക അടിമകളായ അയിത്തജാതിക്കാര്‍ക്ക് കൂടെ അവകാശമുണ്ടാകുന്നു. വിഭവങ്ങളില്‍ പങ്കുകാരുണ്ടാകുന്നു. ഇത് സാമൂഹികബലങ്ങളിലെ ശ്രേണീവ്യവസ്ഥയെ തകിടം മറിക്കുന്ന ഒന്നാണ്.
ചുരുക്കത്തില്‍ ഇന്ത്യന്‍ ഭരണഘടന ഒന്ന് മാത്രമാണ് ഈ “സവര്‍ണ്ണ ഹൈന്ദവ മേല്‍ക്കോയ്മ”യെ ശരിയാംവിധം പ്രതിരോധിക്കുന്നൊള്ളൂ… എന്നിട്ടും അതെത്ര അജയ്യമായി നില്‍ക്കുന്നു എന്നറിയുമ്പോള്‍ അതിന്റെ പ്രയോഗക്ഷമത നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ്. തീര്‍ച്ചയായും അതത്ര നിസ്സാരമായ ഒരു സംഗതിയല്ല.
നിലവില്‍ കീഴ്ത്തട്ടിലും ഈ മേല്‍ത്തട്ട് ബോധം സജീവമാണ്.
കേവലാര്‍ത്ഥത്തിലുള്ള അനുകരണത്തില്‍ നിന്നും അത് പൈതൃകസാംസ്‌കാരികതയുടെ തലത്തിലേക്ക് വികസിച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന അംബേദ്കറുടെ ബുദ്ധാശ്ലേഷണ സാഹചര്യത്തിലല്ല, വര്‍ത്തമാന ദളിത് ബോധം. അത് കേവലമായ സവര്‍ണ്ണാനുകരണത്താല്‍ ഉപകരണവത്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. മറ്റെല്ലാ അസ്പൃശ്യതകളും നിലനില്‍ക്കുമ്പോഴും “വിശാലഹിന്ദു” എന്ന പരിവാര മുദ്രാവാക്യത്തില്‍ കഥയറിയാതെ ആടിക്കൊണ്ടിരിക്കയാണ് ഈ കീഴ്ത്തട്ട് ജീവിതവും.
ഇടതു മതേതരപുരോഗമന ചേരി പോലും അന്തം വിട്ട് നില്‍ക്കുന്നത്രയും ആഴത്തിലും വേഗത്തിലും ഇത് പടര്‍ന്ന് കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. അല്ലെങ്കില്‍, ശരിയായ യാഥാര്‍ത്ഥ്യത്തെ ഇന്നും തിരിച്ചറിഞ്ഞിട്ടില്ലെന്ന വിമര്‍ശനം ഇന്ത്യന്‍ ഇടതുപക്ഷം അഭിമുഖീകരിക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഇന്ത്യനവസ്ഥയില്‍ ചരിത്രപരമായിത്തന്നെ ഈ വിമര്‍ശം സംഗതമാണ്.
ഇത് സൂചിപ്പിക്കുന്നത്, മേല്‍ത്തട്ടിന്റെ സാംസ്‌കാരിക മേല്‍ക്കോയ്മ എത്രകണ്ട് ശക്തമാണ് എന്നാണ്. നാം ഇവിടെ ചര്‍ച്ച ചെയ്യുന്ന അധികാര ഹിന്ദുവിന്റെ മുഖ്യചാലകമായ ജാതി പ്രവര്‍ത്തിക്കുന്നതും സചേതനമാകുന്നതും ഈ സാംസ്‌കാരികതക്കുള്ളിലാണ്. അത് തകര്‍ക്കപ്പെടേണ്ടതുണ്ട്, കൃത്യമായ സാംസ്‌കാരിക പ്രതിരോധത്തിലൂടെയാണ് അത് സാധ്യമാകുന്നതെന്ന് കരുതുന്നു.
You must read this ലാഭമില്ലാതെ ‘വിശുദ്ധ പശു’വുമില്ല
രാജ്യത്തെ ബഹുതലസ്വര വൈജാത്യങ്ങളെ അതിന്റെ സാംസ്‌കാരിക ഉള്ളടക്കത്തോടെ മുഖ്യധാരവത്കരിക്കുക. തെളിച്ച് പറഞ്ഞാല്‍, എല്ലാതരം ഉപദേശീയതകളെയും ഔദ്യോഗികവത്കരിക്കുക. അതുവഴി സവര്‍ണ്ണ മേല്‍ക്കോയമയേയും അതിന്റെ സങ്കുചിതവാദത്തിലൂന്നിയ അക്രമാസക്തതയെ ചെറുക്കാനും സാംസ്‌കാരിക തലത്തിലെ വിശാലജനാധിപത്യത്തെ മുന്‍പോട്ട് വെക്കാനുമാകുന്നു. ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കുന്തമുന ഉയരേണ്ടത് ജാതിവിരുദ്ധ ബ്രാഹ്മണാധിപത്യ സാംസ്‌കാരിക മേല്‍ക്കോയ്മക്കെതിരെയാകേണ്ടതിന്റെ കാര്യം ഇതൊക്കെയുമാണ്.