| Thursday, 16th November 2023, 10:37 pm

കമന്റ് ബോക്സ് ഓഫ് ചെയ്യുന്നത് ഇതുകൊണ്ട്; എനിക്ക് മനസമാധാനം വേണം: നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമൂഹ മാധ്യമങ്ങളിലെ തന്റെ കമന്റ് ബോക്സ് ഓഫാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി നമിത പ്രമോദ്. തനിക്ക് മാനസികമായിട്ട് സമാധാനം വേണമെന്നും ആവശ്യമില്ലാത്ത കമന്റുകളാണ് വരുന്നതെന്നും നമിത പറയുന്നുണ്ട്.

കുട്ടികളൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതാണെന്നും തനിക്ക് ആളുകൾ ഇത്തരത്തിലുള്ള കമന്റുകൾ കാണുന്നതിനോട് താത്പര്യമില്ലെന്നും നമിത പ്രമോദ് കൂട്ടിച്ചേർത്തു . തന്റെ മാനസികമായ സമാധാനത്തിന് വേണ്ടിയാണ് ഓഫാക്കുന്നതെന്നും ചിലപ്പോൾ ലൈക്‌സും ഓഫ് ചെയ്യാറുണ്ടെന്നും നമിത പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് മെൻ്റൽ പീസ് വേണം. എന്റെ കമന്റ് ബോക്സ് കുറേ നാളായിട്ട് ഓഫ് ആണ്. ആവശ്യമില്ലാത്ത കമെന്റുകളൊക്കെ വരുന്നുണ്ട്. ചില സ്പാം പോലെയുള്ള കമന്റ് ഒക്കെയാണ് വരാറുള്ളത്. അപ്പോൾ ഞാൻ കരുതി എന്തിനാണ് ഓൺ ആകുന്നതെന്ന്. കുട്ടികൾ വരെ സോഷ്യൽ മീഡിയ നോക്കുന്നുണ്ട്.

എനിക്ക് ആളുകൾ ഇത്തരത്തിലുള്ള കമൻ്റുകൾ കാണണമെന്നില്ല. എൻ്റെ മെൻ്റൽ പീസിനും വേണ്ടിയാണ് ഞാൻ അത് ഓഫ് ചെയ്ത് വെച്ചിരിക്കുന്നത്. ചില സമയത്ത് ലൈക്‌സും ഹൈഡ് ചെയ്ത് വെക്കാറുണ്ട്. എനിക്ക് ചില സമയത്ത് നെഗറ്റിവിറ്റി കൂടുതൽ ആയിട്ട് തോന്നുമ്പോൾ ഞാൻ അതൊക്കെ ഓഫ് ചെയ്ത് വെക്കും,’ നമിത പ്രമോദ് പറയുന്നു.

നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് അത് ബാധിക്കാത്തവരായിട്ട് ആരെങ്കിലും ഉണ്ടാകുമോ എന്നായിരുന്നു നമിത പ്രമോദിന്റെ മറുപടി.

‘ചില സമയത്ത് നമ്മൾ അറിയാതെ വായിച്ച് പോകും. അത് നമ്മളെ മെന്റലി എഫക്ട് ചെയ്യും. ഞാൻ ചിലപ്പോൾ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് ചിലത് നമ്മളെ വർക്കിന്‌ ബാധിക്കുകയാണെങ്കിൽ മൂഡ് കംപ്ലീറ്റ് പോകും. എനിക്കത് നല്ല പ്രശ്നമാണ്.
ഞാൻ ഏതോ ഒരു പോയിൻ്റിൽ ഓഫ് ചെയ്തതാണ്. പിന്നെ ഓൺ ആകുന്നത് സെറ്റിങ്സിൽ എവിടെയാണെന്ന് ഓർമയില്ല,’ നമിത പ്രമോദ് പറഞ്ഞു.

വിനിൽ സ്കറിയ വർഗീസ് സംവിധാനം ചെയ്യുന്ന ‘രജനി’യാണ് നമിത പ്രമോദിന്റെ പുതിയ ചിത്രം. കാളിദാസ് ജയറാം പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ സൈജു കുറുപ്പ്, അശ്വിൻ കുമാർ, റെബ മോണിക്ക ജോൺ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Namitha promod about why she offed the comment box in instagram

We use cookies to give you the best possible experience. Learn more