ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു വിക്രമാദിത്യന്‍. നമിത പ്രമോദും ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം രണ്ട് കൂട്ടുകാരുടെ കഥയും അവരുടെ പ്രണയവുമായിരുന്നു പറഞ്ഞത്. ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു വിക്രമാദിത്യന്റെ കഥ എഴുതിയത്.
ചിത്രത്തില്‍ നമിതയും ദുല്‍ഖറും ഒന്നിച്ചുള്ള സീനുകള്‍ ഇന്നും റീലുകളിലും മറ്റും ട്രെന്‍ഡിങ്ങാണ്. അതില്‍ ഒന്നായിരുന്നു ദുല്‍ഖര്‍ നമിതയുടെ കഥാപാത്രത്തോട് ബൈക്കില്‍ കയറുന്നതിനെ കുറിച്ച് പറയുന്ന സീന്‍. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ സീനിനെ കുറിച്ച് സംസാരിക്കുകയാണ് നമിത പ്രമോദ്.
‘അത് ഞാന്‍ സത്യത്തില്‍ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്ത് എടുത്ത സീനാണ്. ഒരു ആക്ടറിന്റെ പെര്‍ഫോമന്‍സില്‍ എത്ര മീറ്റര്‍ കൂട്ടണം കുറക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ആ സിനിമയുടെ സംവിധായകനാണ്. ലാലു അങ്കിള്‍ (ലാല്‍ ജോസ്) ഞങ്ങള്‍ക്ക് വിട്ടുതന്ന സീനായിരുന്നു അത്.
ചുറ്റും നില്‍ക്കുന്ന എല്ലാവര്‍ക്കും ആ സീന്‍ വളരെ ക്യൂട്ടായി തോന്നിയിരുന്നു. പിന്നെ നമ്മുടെ ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ ഗിവ് ആന്‍ഡ് ടേക്ക് പോലെ നമ്മളുടെ പെര്‍ഫോമന്‍സിന് സഹായിക്കുകയാണെങ്കില്‍ നമുക്ക് കുറച്ചുകൂടെ രസമായിട്ട് ചെയ്യാന്‍ പറ്റും. അങ്ങനെ വന്ന ഒരു സീനായിരുന്നു അത്.
അതും അതിരാവിലെ തന്നെയായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തത്. അത് കഴിഞ്ഞിട്ട് വേറെയും സീക്വന്‍സുകള്‍ എടുത്തിരുന്നു. ആ സീനില്‍ ബാക്കിയൊക്കെ നമ്മള്‍ തന്നെ ചെയ്തതാണ്.
‘ഏതാണ്ട് ആകാന്‍ വേണ്ടി കൊട്ടും കുരവയും ഡാന്‍സും പാട്ടുമൊക്കെയായിട്ട് ഒരു ആപ്ലിക്കേഷന്‍ പോസ്റ്റ് ചെയ്തില്ലേ. അതിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകട്ടെ’ എന്നതായിരുന്നു ഡയലോഗ്.
സത്യത്തില്‍ ഞങ്ങള്‍ ആ സീന്‍ ചെയ്യുമ്പോള്‍ ഒരിക്കലും ഇത്രയും വൈറല്‍ ആകുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ ആ സീന്‍ ഓര്‍ക്കുന്നുണ്ട് എന്നതാണ് കാര്യം. പിന്നെ പലര്‍ക്കും ആ സിനിമ ഒരു മോട്ടിവേഷനാണ്,’ നമിത പ്രമോദ് പറഞ്ഞു.
Content Highlight: Namitha Pramod Talks About Vikramadithyan Movie And Lal Jose