രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി നമിത പ്രമോദ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ. ജയസൂര്യ നായകനായെത്തുന്ന ചിത്രം ഒക്ടോബര്‍ അഞ്ചിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.
2020ല്‍ പുറത്തിറങ്ങിയ അല്‍ മല്ലു കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ശേഷമാണ് നമിതയുടെ ഒരു സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയില്‍ നിന്നും രണ്ട് വര്‍ഷത്തെ ഇടവേളയെടുത്തതിനെ കുറിച്ചും ആ സമയത്തെ ആളുകളുടെ പ്രതികരണങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ നമിത.
താന്‍ ഒരിക്കലും ഒരു ബോണ്‍ ആക്ടറല്ലെന്നും സിനിമയില്‍ നിന്നും ഇടവേളയെടുത്ത രണ്ട് വര്‍ഷത്തെ ഫേസാണ് ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്തതെന്നും ഈ സമയത്ത് തന്നെ സ്വയം ഡവലപ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്നുമാണ് നമിത അഭിമുഖത്തില്‍ പറയുന്നത്.
”സിനിമയില്‍ വന്നെന്ന് കരുതി ഞാന്‍ ഒരിക്കലും ഒരു ‘ബോണ്‍ ആക്ടറെ’ന്ന് ലേബല്‍ ചെയ്യാന്‍ പറ്റുന്ന ആളല്ല. ഒരുപാട് തെറ്റുകള്‍ വരുത്തി മെച്ചപ്പെട്ട് കൊണ്ടിരിക്കുന്ന ആളാണ്.
ട്രാഫിക് ചെയ്ത സമയത്ത് എനിക്ക് 13 വയസേ ഉള്ളൂ. സിനിമയിലെ ജേര്‍ണി എന്ന് പറയുന്നത് എനിക്ക് സ്‌കൂളിങ് ഫേസ് പോലെ തന്നെയാണ്. ഒന്നുമറിയാത്തതില്‍ നിന്നാണ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത്. ഉയര്‍ച്ചയും താഴ്ചയുമൊക്കെ ഈ യാത്രയില്‍ ഞാന്‍ കണ്ടിട്ടുണ്ട്.
ഈശോയുടെ ഈ ഫേസ് മുതല്‍ പേഴ്‌സണലി എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഈശോ കഴിഞ്ഞ് ഒരു ആറേഴ് സിനിമ ഞാന്‍ ചെയ്തു. അല്‍ മല്ലു കഴിഞ്ഞ ഞാന്‍ ഒരു രണ്ട് വര്‍ഷത്തെ ബ്രേക്ക് എടുത്തിരുന്നു.
ആ രണ്ട് വര്‍ഷത്തെ ഫേസാണ് ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്തത്.
എന്താ സിനിമ ചെയ്യാത്തതെന്ന് ഒരുപാട് ആളുകള്‍ ചോദിക്കുമായിരുന്നു. എന്താ സിനിമ ഇല്ലേ, സിനിമ ചെയ്യുന്നില്ലേ, എന്ന് ഒരുപാട് പേര്‍ കുത്തി ചോദിക്കാറുണ്ട്.
പക്ഷെ ഞാന്‍ അതൊന്നും കെയര്‍ ചെയ്യാതെ, ഒട്ടും ശ്രദ്ധിക്കാതെ എന്നെ ഡവലപ് ചെയ്തുകൊണ്ടിരുന്ന ഒരു ഘട്ടമായിരുന്നു ഈ രണ്ട് വര്‍ഷം.
നേരത്തെ പറഞ്ഞ പോലെ ഞാന്‍ സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം കഴിഞ്ഞു എന്നാണ് തോന്നുന്നത്. ഇത്ര സിനിമകള്‍ ചെയ്യണം എന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്ര സിനിമകള്‍ ചെയ്തിരിക്കും എന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. അങ്ങനെ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍.
ആ പ്രോസസ് ഏറ്റവും നന്നായി ആസ്വദിക്കണം. കാറ്റ് പോലെ എപ്പോഴും ഇവിടെ ഉണ്ടാകണം, പക്ഷെ നല്ലനല്ല സിനിമകകളുടെ ഭാഗമായിക്കൊണ്ട്.
ഇപ്പൊ എനിക്ക് 26 വയസായി. ഈ പ്രായമാണ് എന്റെ ലൈഫിലെ ഏറ്റവും ബ്യൂട്ടിഫുളായ ഫേസായി എനിക്ക് തോന്നുന്നത്,” നമിത പ്രമോദ് പറഞ്ഞു.
Content Highlight: Namitha Pramod talks about the break she took from the movie industry