|

എന്നെ വിസ്മയിപ്പിച്ച താരം; അത്തരം നടന്മാര്‍ മലയാളത്തില്‍ അപൂര്‍വമാണ്: നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലിലൂടെ സിനിമയിലേക്കെത്തിയ താരമാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെയാണ് നമിത അഭിനയലോകത്തേക്ക് എത്തിയത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലൂടെ സിനിമയിലേക്കെത്തിയ നമിത, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.

മലയാള സിനിമയില്‍ എന്നെ വിസ്മയിപ്പിച്ച താരം സൗബിനാണ് – നമിത പ്രമോദ്

ഇപ്പോള്‍ നമിത നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മച്ചാന്റെ മാലാഖ. സിനിമയില്‍ നായകനായി എത്തിയത് സൗബിന്‍ ഷാഹിറാണ്. നമിതയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മച്ചാന്റെ മാലാഖയ്ക്കുണ്ട്.

തനിക്ക് ഇഷ്ടപെട്ട മലയാള നടനെ കുറിച്ച് സംസാരിക്കുകയാണ് നമിത പ്രമോദ്. മലയാള സിനിമയില്‍ തന്നെ വിസ്മയിപ്പിച്ച താരമാണ് സൗബിന്‍ ഷാഹിര്‍ എന്ന് നമിത പറയുന്നു. ഓരോ സിനിമയിലും സൗബിന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണെന്നും നമിത പറഞ്ഞു.

ഓഫ് സ്‌ക്രീനില്‍ എങ്ങനെയാണോ അങ്ങനെയാണ് അദ്ദേഹം ഓണ്‍ സ്‌ക്രീനില്‍ പെര്‍ഫോം ചെയ്യുന്നതെന്നും അത്തരം നടന്മാര്‍ മലയാളത്തില്‍ അപൂര്‍വമാണെന്നും നമിത പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു നമിത പ്രമോദ്.

‘മലയാള സിനിമയില്‍ എന്നെ വിസ്മയിപ്പിച്ച താരം സൗബിനാണ്. ഓരോ ചിത്രത്തിലും ആ കലാകാരന്‍ നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓഫ് സ്‌ക്രീനില്‍ എങ്ങനെയാണോ അങ്ങനെയാണ് അദ്ദേഹം ഓണ്‍ സ്‌ക്രീനില്‍ പെര്‍ഫോം ചെയ്യുന്നത്. അത്തരം നടന്മാര്‍ മലയാളത്തില്‍ അപൂര്‍വമാണ്,’ നമിത പ്രമോദ് പറയുന്നു.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലും സൗബിന്‍ ഷാഹിറിനെ കുറിച്ച് നമിത പ്രമോദ് പറഞ്ഞിരുന്നു.

‘സൗബിക്ക ഞാന്‍ സിനിമയില്‍ കണ്ട ഒരു അടിപൊളി മച്ചാനാണ്. ഞാന്‍ മച്ചാന്റെ മാലാഖയില്‍ വര്‍ക്ക് ചെയ്യുന്നതിന്റെ മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍ സൗബിക്കയുടെ പേര് പറഞ്ഞിരുന്നു.

എനിക്ക് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് വളരെ ഇഷ്ടമാണ്. സൗബിക്കയെ പരിചയപ്പെട്ടതിന് ശേഷമാണ് അദ്ദേഹം വളരെ കൂളായ മനുഷ്യനാണെന്ന് എനിക്ക് മനസിലാകുന്നത്. എല്ലാവര്‍ക്കും നല്ല ഭക്ഷണം കൊടുക്കാനും അത് അവരെ കൊണ്ട് കഴിപ്പിക്കാനും ഇഷ്ടമുള്ള നടന്‍ കൂടെയാണ് സൗബിക്ക,’ നമിത പറഞ്ഞു.

Content highlight: Namitha Pramod talks about Soubin Shahir

Latest Stories