വര്‍ഷത്തില്‍ എത്ര പടങ്ങള്‍ ചെയ്യുമെന്ന് താന്‍ ആരോടും വാക്ക് പറഞ്ഞിട്ടില്ലെന്ന് നടി നമിത പ്രമോദ്. ഓടി നടന്ന് എല്ലാ മാസവും തനിക്ക് സിനിമ ചെയ്യണ്ടെന്നും മൂന്ന് മാസത്തില്‍ മൂന്ന് സിനിമ ചെയ്യണമെന്ന ആഗ്രഹമില്ലെന്നും താരം പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നമിത.
‘ഏതൊരു അഭിനേതാവിനും അവര്‍ക്ക് വരുന്ന സിനിമകളില്‍ നിന്ന് മാത്രമേ തെരഞ്ഞെടുക്കാന്‍ പറ്റുകയുള്ളു. ഞാന്‍ എനിക്ക് വരുന്ന സിനിമകളാണ് ചെയ്യുന്നത്. അതേസമയം, വര്‍ഷത്തില്‍ ഇത്ര പടങ്ങള്‍ ചെയ്യുമെന്ന് ഞാന്‍ ആരോടും വാക്കൊന്നും പറഞ്ഞിട്ടില്ല.
എനിക്ക് അങ്ങനെയുള്ള ഒരു അഭിനേതാവാകണമെന്നില്ല. ഓടി നടന്ന് എല്ലാ മാസവും എനിക്ക് സിനിമ ചെയ്യണ്ട. അല്ലെങ്കില്‍ മൂന്ന് മാസത്തില്‍ മൂന്ന് സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമില്ല.
എന്റെ അടുത്തേക്ക് വരുന്ന സിനിമകളില്‍ നിന്ന് ഇഷ്ടമായ അല്ലെങ്കില്‍ കണ്വീന്സായത് മാത്രം നോക്കി അഭിനയിക്കുന്ന ആളാണ് ഞാന്‍. വേണ്ടെന്ന് കരുതി മാറ്റിവെച്ച സിനിമകള്‍ ഒരുപാടുണ്ട്.
ആ സിനിമകളില്‍ വിജയിച്ചതും പരാജയപ്പെട്ടതും ഉണ്ടാവാം. വിജയിച്ച സിനിമകള്‍ കാണുമ്പോള്‍ അത് ചെയ്യാമായിരുന്നു എന്ന് റീ തിങ്ക് ചെയ്യുന്ന ആളല്ല ഞാന്‍. ഒരു സിനിമ കംപ്ലീറ്റിലി അവോയ്ഡ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അതിനെ പറ്റി ചിന്തിച്ചിരിക്കാറില്ല.
ഇപ്പോള്‍ വര്‍ക്ക് നടക്കുന്ന ഒരുപാട് സിനിമകളുടെ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. നല്ല ടെക്നിക്കല്‍ ക്രൂ മെമ്പേഴ്സാണ് മിക്കതിലും. പക്ഷെ എനിക്ക് കംഫേര്ട്ടാകുന്ന സിനിമയായിരുന്നില്ല അവയൊന്നും. അതിലെ കഥാപാത്രം എനിക്ക് കംഫേര്ട്ടല്ലെന്ന് തോന്നിയത് കൊണ്ട് ഞാന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.
ഒരിക്കലും ഒരു കഥാപാത്രത്തെ എനിക്ക് ചെയ്യാന്‍ വേണ്ടി മാറ്റം വരുത്താന്‍ പറ്റില്ല. ഒരു പരിധി വരെ മാത്രമേ ഞാന്‍ ഇന്റിമേറ്റ് സീനുകളില്‍ കംഫേര്ട്ടുള്ളു. അതുകൊണ്ട് എനിക്ക് അവരോട് അതില്‍ മാറ്റം കൊണ്ടുവരാന്‍ പറയാന്‍ പറ്റില്ല. ഞാന്‍ വ്യക്തമായും സ്ക്രിപിറ്റില് കണ്വീന്സല്ലെന്ന് അവരോട് പറയാറുണ്ട്,’ നമിത പ്രമോദ് പറയുന്നു.
Content Highlight: Namitha Pramod Talks About Her Movies