Entertainment
ദുല്‍ഖര്‍ എന്നെ ഇപ്പോഴും വിളിക്കുന്നത് അതേ പേരില്‍; എന്റെ ഏറ്റവും നല്ല ഫ്രണ്ട്: നമിത പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 01, 01:17 pm
Saturday, 1st March 2025, 6:47 pm

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിക്രമാദിത്യന്‍. നമിത പ്രമോദും ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

രണ്ട് കൂട്ടുകാരുടെ കഥയും അവരുടെ പ്രണയവുമായിരുന്നു ഈ സിനിമ പറഞ്ഞത്. ഇക്ബാല്‍ കുറ്റിപ്പുറം കഥ എഴുതിയ ചിത്രത്തില്‍ നമിതയുടെ പെയറായി എത്തിയത് ദുല്‍ഖര്‍ ആയിരുന്നു. സിനിമയില്‍ ദുല്‍ഖറിന്റെ കഥാപാത്രം നമിതയെ വിളിച്ചിരുന്നത് ‘ഈര്‍ക്കിലി ചമ്മന്തി’ എന്നായിരുന്നു.

ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് സംസാരിക്കുകയാണ് നമിത പ്രമോദ്. എതിരെ നില്‍ക്കുന്ന ആളുടെ പെര്‍ഫോമന്‍സിലൊന്നും ഇന്‍വോള്‍വാകാത്ത ആളാണ് ദുല്‍ഖര്‍ എന്നാണ് നടി പറയുന്നത്.

തന്റെ ഏറ്റവും നല്ല കൂട്ടുകാരില്‍ ഒരാളാണ് ദുല്‍ഖറെന്നും തന്നെ ഇപ്പോഴും ഈര്‍ക്കിലി ചമ്മന്തി എന്നുതന്നെയാണ് വിളിക്കുന്നതെന്നും നമിത അഭിമുഖത്തില്‍ പറയുന്നു.

‘ഓപ്പോസിറ്റ് നില്‍ക്കുന്ന ആളുടെ പെര്‍ഫോമന്‍സിലൊന്നും ഇന്‍വോള്‍വ് ആകാത്ത ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്റെ ഏറ്റവും നല്ല കൂട്ടുകാരില്‍ ഒരാളാണ് ദുല്‍ഖര്‍. എന്നെ ഇപ്പോഴും ഈര്‍ക്കിലി ചമ്മന്തി എന്ന് തന്നെയാണ് വിളിക്കുന്നത്. എന്ത് ഷെയറ് ചെയ്താലും വിളി അങ്ങനെ തന്നെയാണ്. ‘ഹായ് ഈര്‍ക്കിലി. ഹൗ ആര്‍ യൂ’ എന്നാണ് മെസേജില്‍ ചോദിക്കുക.

അതുപോലെ ഞാന്‍ എന്തെങ്കിലും കാര്യം ദുല്‍ഖറിന് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ കൊടുത്താല്‍ ‘കണ്‍ഗ്രാജുലേഷന്‍ ഐ.സി’ എന്നാണ് ക്യാപ്ഷന്‍ കൊടുക്കുക. ഐ.സി എന്നുപറഞ്ഞാല്‍ ഈര്‍ക്കിലി ചമ്മന്തി എന്നാണ്. എപ്പോഴും എന്റെ അടുത്ത കൂട്ടുകാരില്‍ ഒരാള്‍ തന്നെയാണ് ദുല്‍ഖര്‍,’ നമിത പ്രമോദ് പറഞ്ഞു.

Content Highlight: Namitha Pramod Talks About Dulquer Salmaan