സീരിയലിലൂടെ സിനിമയിലേക്കെത്തിയ താരമാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെയാണ് നമിത അഭിനയലോകത്തേക്ക് എത്തിയത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലൂടെ സിനിമയിലേക്കെത്തിയ നമിത, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.
നമിത പ്രമോദ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2015ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അടി കപ്യാരേ കൂട്ടമണി. നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അജു വര്‍ഗീസ്, നീരജ് മാധവ്, വിനീത് മോഹന്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടായിരുന്നു ചിത്രം അവസാനിച്ചത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നമിത പ്രമോദ്.
റിലീസ് ചെയ്ത സമയത്തെക്കാള്‍ ഇപ്പോഴാണ് അടി കപ്യാരേ കൂട്ടമണിക്ക് വലിയ സ്വീകാര്യത കിട്ടുന്നതെന്ന് നമിത പറഞ്ഞു. അന്ന് ചിത്രം വേണ്ട രീതിയില്‍ സ്വീകരിക്കപ്പെട്ടില്ലെന്നും എന്നാല്‍ ഇന്ന് എവിടെപ്പോയാലും ആളുകള്‍ ആ സിനിമയെപ്പറ്റിയാണ് ചോദിക്കാറുള്ളതെന്നും നമിത പ്രമോദ് കൂട്ടിച്ചേര്‍ത്തു. രണ്ടാം ഭാഗമുണ്ടാകുമെന്ന് ഇടയ്ക്ക് കേട്ടെന്നും എന്നാല്‍ പിന്നീട് അതിന്റെ അപ്‌ഡേറ്റ് ഒന്നും കിട്ടിയില്ലെന്നും നമിത പ്രമോദ് പറഞ്ഞു.
യഥാര്‍ത്ഥ ബോയ്‌സ് ഹോസ്റ്റലിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടെന്നും അതിന് മുമ്പ് ദൂരത്തു നിന്ന് മാത്രമേ ഹോസ്റ്റല്‍ കണ്ടിരുന്നുള്ളൂവെന്നും നമിത കൂട്ടിച്ചേര്‍ത്തു. മനസിലുണ്ടായിരുന്ന ഇമേജായിരുന്നില്ല ഹോസ്റ്റലിലെത്തിയപ്പോഴെന്നും നമിത പറഞ്ഞു. എല്ലാവരും നല്ല പെരുമാറ്റമായിരുന്നെന്നും നല്ല ഓര്‍മകളായിരുന്നു അതെന്നും നമിത പ്രമോദ് പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു നമിത പ്രമോദ്.
‘അടി കപ്യാരേ കൂട്ടമണിക്ക് ഇപ്പോഴാണ് കൂടുതല്‍ അക്‌സ്പ്റ്റന്‍സ് കിട്ടുന്നത്. അന്ന് ഈ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷേ, ഇപ്പോള്‍ എവിടെപ്പോയാലും ആളുകള്‍ക്ക് ചോദിക്കാനുള്ളത് ഈയൊരു പടത്തിനെപ്പറ്റിയാണ്. കൊച്ചുകുട്ടികള്‍ വരെ ഈ പടത്തിനെപ്പറ്റി ചോദിക്കുന്നുണ്ട്. ഇടയ്ക്ക് കൂട്ടമണിയുടെ സെക്കന്‍ഡ് പാര്‍ട്ടിനെപ്പറ്റി കേട്ടിരുന്നു. പിന്നീട് വേറെ അപ്‌ഡേറ്റൊന്നും വന്നില്ല.
ഒറിജിനല്‍ ബോയ്‌സ് ഹോസ്റ്റലിലായിരുന്നു പടം മുഴുവന്‍ ഷൂട്ട് ചെയ്തത്. അതിന് മുമ്പൊക്കെ ദൂരെ നിന്ന് കണ്ടിട്ടേയുണ്ടായിരുന്നുള്ളൂ. മനസിലുണ്ടായിരുന്ന ഹോസ്റ്റലിന്റെ ചിത്രമായിരുന്നില്ല നേരിട്ട് കണ്ടപ്പോള്‍. അവിടെ ഉണ്ടായിരുന്ന എല്ലാവരും നല്ല പെരുമാറ്റമായിരുന്നു. നല്ല എക്‌സ്പീരിയന്‍സായിരുന്നു അത്,’ നമിത പ്രമോദ് പറഞ്ഞു.
Content Highlight: Namitha Pramod shares the memories of Adi Kapyare Koottamani movie