Entertainment
സിനിമകള്‍ കഴിയുമ്പോള്‍ കഥാപാത്രം ഉപയോഗിച്ച എന്തെങ്കിലുമൊന്ന് എടുത്തുവെയ്ക്കും, വിക്രമാദിത്യനിലും പുളളിപ്പുലികളിലും എടുത്തുവെച്ചതിതാണ്; നമിത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 16, 07:23 am
Saturday, 16th January 2021, 12:53 pm

കുറച്ച് സിനിമകള്‍ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നമിത പ്രമോദ്. സീരിയല്‍ ലോകത്തു നിന്നും സിനിമാലോകത്തെത്തിയ നമിതയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ഇപ്പോഴിതാ തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നമിത പ്രമോദ്. ഓരോ സിനിമയില്‍ അഭിനയിച്ച് കഴിയുമ്പോഴും അതിലെ കഥാപാത്രം ഉപയോഗിച്ച എന്തെങ്കിലുമൊരു വസ്തു എടുത്ത് വെക്കാറുണ്ടെന്നാണ് നമിത പറയുന്നത്. ചിലപ്പോള്‍ അത് മാലയോ കമ്മലോ കൊലുസോ ആയിരിക്കാമെന്നും നമിത പറഞ്ഞു.

‘എടുത്ത് വെച്ചതെല്ലാം എന്റെ സ്വകാര്യ കളക്ഷന്റെ ഭാഗമാണ്. പുതിയ തീരങ്ങള്‍ എന്ന സിനിമയിലെ താമരയുടെ കൊലുസ്സാണ് ഞാന്‍ എടുത്ത് വെച്ചിട്ടുള്ളത്. അതുപോലെ വിക്രമാദിത്യനില്‍ ഗാനരംഗത്തുള്ള കറുത്ത ചുരിദാര്‍, പുള്ളിപ്പുലിയുടെ സമയത്തെ ടെറാക്കോട്ടയുടെ ഒരു കമ്മല്‍, അങ്ങനെയാണ് എന്റെ കളക്ഷനുകള്‍. എല്ലാം നല്ല ഓര്‍മകളാണ്,’ നമിത പറഞ്ഞു.

പുതിയ തീരങ്ങള്‍ എന്ന സിനിമ അത്രയ്ക്ക് ഹിറ്റ് ആയിരുന്നില്ലെങ്കിലും തനിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ് ആ സിനിമയിലേതെന്നും കുറേ പരിശ്രമങ്ങള്‍ ആ കഥാപാത്രത്തിന് പിന്നിലുണ്ടായിരുന്നുവെന്നും നമിത പറയുന്നു. തന്റെ ആദ്യ നായികാ കഥാപാത്രമായിരുന്നു താമര എന്നതുകൊണ്ടും തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് അതെന്നും നമിത അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Namitha Pramod shares experience about her collection from films