വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റ വേഷം ചെയ്താണ് നമിത പ്രമോദ് അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു കഥാപാത്രം ചെയ്തത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ സിനിമയിലൂടെയാണ് ആദ്യമായി നായികാ വേഷം ചെയ്തത്.
ഇപ്പോള്‍ തന്റെ സിനിമജീവിതത്തെക്കുറിച്ചും മുന്‍ഗണനയെക്കുറിച്ചും പറയുകയാണ് നമിത പ്രമോദ്. കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്യുകയാണ് വേണ്ടതെന്നും ഒന്നിനു വേണ്ടിയും നമ്മള്‍ മാറരുതെന്നും നമിത പറയുന്നു. നമ്മള്‍ സ്വന്തമായിട്ട് ആദ്യം മാറുകയാണ് വേണ്ടതെന്നും പറയുന്നുണ്ട് നടി.
കുറച്ച് സമയം എടുത്തിട്ടാണെങ്കിലും നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ നമ്മളെ തേടി വരുമെന്നും അത് സിനിമ മാത്രമല്ല ഏതൊരു മേഖലയാണെങ്കിലും അങ്ങനെയാണെന്നും പറയുന്നുണ്ട് നമിത. പണ്ടത്തെ പോലെയല്ല തനിക്ക് മുമ്പ് ചെയ്തിട്ടില്ലാത്ത സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഇപ്പോള്‍ സ്വന്തമായിട്ടുള്ള തെറ്റുകള്‍ നോക്കാന്‍ തുടങ്ങിയെന്നും പറയുന്നുണ്ട് നടി.
നമ്മള്‍ മാറുക അപ്പോള്‍ നമ്മുടെ ചുറ്റിനുമുള്ള കാര്യങ്ങള്‍ തേടി വരും. സമയമെടുത്തതാലും നമുക്ക് ഇഷ്ടമുള്ളതെല്ലാം നിങ്ങളുടെ അടുത്തേക്ക് വരും.
റേഡിയോ മാംഗോയ്ക് കൊടുത്ത അഭിമുഖത്തിലാണ് നമിത ഇക്കാര്യം പറഞ്ഞത്.
‘കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്യുക. നമ്മള്‍ ഒരു കാര്യത്തിലും ഇന്റന്‍ഷ്യലി ഫിറ്റ് ഇന്‍ ചെയ്യാന്‍ നോക്കരുത്. എനിക്കത് വേണം എന്ന് വിചാരിച്ച് അതിന് വേണ്ടി നമ്മള്‍ ചേഞ്ച് ചെയ്യരുത്. എന്ത് കാര്യമാണെങ്കിലും നമ്മള്‍ ആദ്യം മാറുക. എന്നിട്ട് നമ്മള്‍ ഒരു ഗോള്‍ വെക്കുക. അല്ലാതെ ഫിറ്റ് ഇന്‍ ചെയ്യാന്‍ നോക്കി കഴിഞ്ഞാല്‍ ഒരിക്കലും സക്‌സസ് ആവില്ല. അങ്ങനെ മാറ്റിയിട്ടെ ഉള്ളു ഞാന്‍ എന്നെ.
നമ്മുടെ ഉദ്ദേശം ശുദ്ധമാകുമ്പോള്‍ നമ്മളെ തേടി കുറെ കാര്യങ്ങള്‍ വരും. ഉറപ്പായും അതിപ്പോ സിനിമ മാത്രമല്ല ഏതൊരു മേഖലയാണെങ്കിലും. നമ്മള്‍ മാറുക അപ്പോള്‍ നമ്മുടെ ചുറ്റിനുമുള്ള കാര്യങ്ങള്‍ തേടി വരും. സമയമെടുത്തതാലും നമുക്ക് ഇഷ്ടമുള്ളതെല്ലാം നിങ്ങളുടെ അടുത്തേക്ക് വരും.
ഇപ്പോള്‍ സിനിമയിലെ എന്റെ പ്രോസസ് മാറി. എനിക്ക് മുന്നേ ചെയ്തിട്ടില്ലാത്ത ടൈപ് ഓഫ് സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. സ്വന്തമായിട്ടുള്ള മിസ്റ്റേക്‌സ് നോക്കാന്‍ തുടങ്ങി. എനിക്ക് തോന്നുന്നു ഒരു ആക്ടര്‍ അല്ലെങ്കില്‍ ഏത് മേഖലയില്‍ വര്‍ക്ക് ചെയ്യുന്നവരും കൂടുതല്‍ വളരുന്നത് നമ്മുടെ ചുറ്റിനും ഉള്ളവരുടെ പ്രോസസ് കണ്ട് മനസിലാക്കുമ്പോഴാണ്,’ നമിത പ്രമോദ് പറഞ്ഞു.
Content Highlight: Namitha Pramod says that she want to do films that haven’t done before