Entertainment
സിനിമയില്‍ എന്റെ മൂന്നാമത്തെ ടേണിങ്ങ് പോയിന്റ് പരാജയങ്ങളാണ്; സിനിമ വിടുകയാണെന്ന് തീരുമാനിച്ച സമയമുണ്ടെന്നും നമിത പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 15, 02:12 pm
Friday, 15th January 2021, 7:42 pm

മലയാളത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ചുകൊണ്ട് തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് നമിത പ്രമോദ്. തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും പഠനത്തെക്കുറിച്ചും തുറന്നുപറയുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നമിത.

തന്റെ സിനിമാജീവിതത്തില്‍ മൂന്ന് ടേണിങ്ങ് പോയിന്റുകള്‍ ഉണ്ടെന്ന് നമിത പ്രമോദ് പറയുന്നു. ആദ്യ ടേണിങ്ങ് പോയിന്റ് തന്റെ ആദ്യ സിനിമയായ ട്രാഫിക്ക് ആണെന്നും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമാണ് രണ്ടാം ടേണിങ്ങ് പോയന്റെന്നും നടി പറഞ്ഞു. മൂന്നാമത്തെ ടേണിങ്ങ് പോയിന്റ് പരാജയമാണെന്നാണ് നമിത പറയുന്നത്.

നിലവില്‍ വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കാണാന്‍ ശ്രമിക്കുകയാണെന്നും വിജയം വരുമ്പോള്‍ ഒരുപാട് സന്തോഷിക്കേണ്ടെന്ന് തിരിച്ചറിഞ്ഞെന്നും നടി പറയുന്നു. അഭിനേതാക്കളായാലും സാങ്കേതിക പ്രവര്‍ത്തകരായാലും ക്രിയേറ്റീവ് ആയവര്‍ക്കൊപ്പം തന്നെ ആദ്യ സിനിമ ചെയ്യാനായത് ഭാഗ്യമാണെന്ന് ട്രാഫിക്കിനെക്കുറിച്ച് നമിത പറഞ്ഞു.

ട്രാഫിക്ക് കഴിഞ്ഞപ്പോള്‍ സിനിമ വിട്ട് പഠനം മാത്രമാക്കാം എന്ന് തീരുമാനിച്ചിരുന്നുവെന്നും അപ്പോഴാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയുടെ ഓഫര്‍ വന്നതെന്നും നമിത പറയുന്നു.

നായികമാര്‍ക്ക് സിനിമ നിലനിര്‍ത്തിക്കൊണ്ട് പോവുക പ്രയാസമാണെന്നും പുതിയ ഒരുപാട് പേര്‍ വന്നുകൊണ്ടിരിക്കുമെന്നും അഭിമുഖത്തില്‍ നമിത കൂട്ടിച്ചേര്‍ത്തു. സിനിമാമേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടായാല്‍ ലാല്‍ ജോസിനോടാണ് ചോദിക്കാറുള്ളതെന്നും നമിത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Namitha Pramod says about her turning points in film