ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വിക്രമാദിത്യൻ. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം രണ്ട് കൂട്ടുകാരുടെ കഥയായിരുന്നു പറഞ്ഞത്.
ഇക്ബാൽ കുറ്റിപ്പുറമായിരുന്നു വിക്രമാദിത്യന്റെ കഥ എഴുതിയത്. രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചുകൊണ്ടായിരുന്നു ചിത്രം അവസാനിച്ചത്. 2014ൽ ഇറങ്ങിയ ചിത്രത്തിന് പിന്നീടൊരു രണ്ടാം ഭാഗം സംഭവിച്ചില്ലായിരുന്നു.
എന്നാൽ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാവാറുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ് വിക്രമാദിത്യനിലെ നായികയായിരുന്ന നമിത പ്രമോദ്. സിനിമയുടെ രണ്ടാംഭാഗത്തെ കുറിച്ച് താൻ എല്ലാവരോടും ചോദിച്ചിരുന്നെന്നും നല്ല കഥയുണ്ടെങ്കിൽ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ലാൽജോസ് പറഞ്ഞിട്ടുണ്ടെന്നും നമിത പറയുന്നു. വിക്രമാദിത്യന് ഒരു രണ്ടാംഭാഗം വരുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടാവുമെന്നും അതൊരു വെല്ലുവിളിയാണെന്നും നമിത കൂട്ടിച്ചേർത്തു..
‘അവരോടൊക്കെ ഞാൻ വിക്രമാദിത്യന്റെ രണ്ടാംഭാഗത്തെ കുറിച്ച് ചോദിച്ചിരുന്നു. മീഡിയയിലൊക്കെ വിക്രമാദിത്യൻ വീണ്ടും വരുന്നെന്ന് കണ്ടല്ലോയെന്ന് ഞാൻ ചോദിച്ചു. ഞാൻ ലാലു അങ്കിളിന് മെസേജ് അയച്ചിരുന്നു. ഇതെന്താ വിക്രമാദിത്യൻ 2 വിനെ കുറിച്ച് ഇപ്പോൾ ഒരു ചർച്ചയെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, പ്ലാനൊക്കെയുണ്ട്, കഥയെല്ലാം വിചാരിച്ച പോലെ ആവുകയാണെങ്കിൽ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
വിക്രമാദിത്യൻ എല്ലാവർക്കും ഇഷ്ടമുള്ള സിനിമയായിരുന്നല്ലോ. ഇപ്പോഴും ഒരു സിനിമയുടെ രണ്ടാംഭാഗം വരുമ്പോൾ ആളുകൾ ഒന്നാംഭാഗത്തേക്കാൾ കൂടുതൽ പ്രതീക്ഷിക്കും. എല്ലാ സിനിമയും അങ്ങനെയാണല്ലോ. അതിന്റെയൊരു ടെൻഷൻ എന്തായാലും മേക്കേഴ്‌സ് എന്ന നിലയിൽ അവർക്കൊക്കെ ഉണ്ടാവും.
എങ്ങനെയായിരിക്കും രണ്ടാംഭാഗം വരുമ്പോൾ എന്നറിയാനുള്ള കൗതുകമാണത്. പിന്നെ ഞാൻ ലാൽ സാറോട് ചോദിച്ചിരുന്നു, ഞാനും ഉണ്ടാവില്ലേ അല്ലേയെന്ന്. അപ്പോൾ എന്നോട് ഒന്ന് മൂളിയിട്ട് ഉണ്ടാവും എന്നാണ് അദ്ദേഹം പറഞ്ഞത്,’നമിത പ്രമോദ് പറയുന്നു.
Content Highlight: Namitha Pramod About Second Part Of Vikramadithyan Movie