ഒരു നടിയെന്ന നിലയില്‍ തന്നില്‍ മാറ്റങ്ങള്‍ വരുത്തിയ വ്യക്തിയെ കുറിച്ച് സംസാരിക്കുകയാണ് നടി നമിത പ്രമോദ്. ഒപ്പം ചില കഥാപാത്രങ്ങള്‍ താന്‍ വേണ്ടെന്ന് വെക്കുന്നതിന്റെ കാരണത്തെ കുറിച്ചും തന്റെ കംഫര്‍ട്ട് സ്‌പേസിനെ കുറിച്ചുമൊക്കെ താരം മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘ഞാന്‍ കുറേ ആക്ടേഴ്‌സിന്റെ അടുത്ത് സംസാരിച്ചിരിച്ചപ്പോള്‍ എനിച്ച് ചില കാര്യങ്ങള്‍ തോന്നിയിരുന്നു. ചില കഥാപാത്രങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് എന്റെ കയ്യില്‍ നില്‍ക്കുന്നതല്ല എന്നൊരു തോന്നല്‍ ഉണ്ടാകും. എന്റെ ബോഡിക്കുള്ള ഫ്‌ളെക്‌സിബിലിറ്റി ആയിരിക്കില്ല വേറൊരാള്‍ക്ക്. എനിക്ക് കോമഡി ചെയ്യാന്‍ നല്ല ബുദ്ധിമുട്ടാണ്. എന്നാല്‍ വേറൊരാള്‍ക്ക് അത് എളുപ്പമായിരിക്കും. അപ്പോള്‍ അങ്ങനെയെുള്ള കാര്യങ്ങളെല്ലാം നോക്കിയിട്ടാണ് ഞാന്‍ ഒരു സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നത്.
പരീക്ഷണം എനിക്കിഷ്ടമാണ്. പക്ഷേ എന്റെ കംഫര്‍ട്ട് സോണില്‍ നില്‍ക്കുന്ന കഥാപാത്രമല്ല എന്ന് തോന്നുകയാണെങ്കില്‍, എനിക്ക് തന്നെ ആ കഥാപാത്രം കണ്‍വിന്‍സിങ് ആയി തോന്നിയില്ലെങ്കില്‍ ഞാന്‍ അത് മാക്‌സിമം ചെയ്യാതിരിക്കാന്‍ നോക്കും.
ഒരു നടിയെന്ന നിലയില്‍ എന്റെ കാഴ്ചപ്പാട് മാറ്റിയത് സിദ്ധാര്‍ത്ഥ് ശിവയെന്ന സംവിധായകനാണ്. അദ്ദേഹമാണ് ഒരു പെര്‍ഫോമര്‍ എന്ന നിലയിലും ആക്ടര്‍ എന്ന നിലയിലും എന്നെ മൊത്തത്തില്‍ മാറ്റിയത്.
അദ്ദേഹത്തിനൊപ്പം ഞാനൊരു സിനിമ ചെയ്തിരുന്നു. അത് കഴിഞ്ഞശേഷം ഞാന്‍ ചെയ്യണമന്ന് ആഗ്രഹിച്ച സിനിമകളും ഞാന്‍ വര്‍ക്ക് ചെയ്യുന്ന രീതിയുമൊക്കെ മാറിയിട്ടുണ്ട്.
കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇങ്ങനെ ചില ആസ്‌പെക്ട്‌സ് ഉണ്ട്. പിന്നെ ഏതൊരു ആക്ടേഴ്‌സിനും നമുക്ക് വരുന്ന സിനിമകളില്‍ നിന്നേ ചൂസ് ചെയ്യാന്‍ പറ്റുള്ളൂ. ഞാന്‍ വര്‍ഷത്തില്‍ ഇത്രയും പടം ചെയ്യുമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. ഓടി നടന്ന് മൂന്ന് മാസത്തില്‍ മൂന്ന് സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വരുന്നതില്‍ നല്ലത് നോക്കി കണ്‍വിന്‍സിങ് ആകുമ്പോള്‍ ചെയ്യുന്ന ഒരാളാണ് ഞാന്‍,’ നമിത പറഞ്ഞു.
വന്ന കഥാപാത്രങ്ങള്‍ മാറ്റിവെച്ചതിന്റെ പേരില്‍ പിന്നീട് റീ തിങ്ക് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മമിതയുടെ മറുപടി. ഇപ്പോള്‍ വര്‍ക്ക് നടക്കുന്ന പല സിനിമകളുടെയും കഥ താന്‍ കേട്ടതാണെന്നും പലതും നല്ല കഥകളും നല്ല ടീമുമാണെന്നും പക്ഷേ ആ കഥാപാത്രം തനിക്ക് കംഫര്‍ട്ടിബിള്‍ അല്ലാത്തതുകൊണ്ട് വേണ്ടെന്ന് വെക്കുകയായിരുന്നെന്നും താരം പറഞ്ഞു.
Content Highlight: Namitha Pramod about His Comfort Zones and Characters