| Friday, 3rd January 2025, 9:36 pm

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പുതിയ കോളേജിന് മന്‍മോഹന്‍ സിങ്ങിന്റെ പേരിടണം; മോദിക്ക് കത്തയച്ച് എന്‍.എസ്.യു.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ പുതിയ കോളേജിന് സംഘപരിവാര്‍ നേതാവ് വി.ഡി. സവര്‍ക്കരുടെ പേരിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം. സവര്‍ക്കറിന്റെ പേരിന് പകരം അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍നോഹന്‍ സിങ്ങിന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കോണഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ (നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ) പ്രധാനമന്ത്രിക്ക് കത്തയച്ചു.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ വീര്‍ സവര്‍ക്കറുടെ പേരിലുള്ള ഒരു കോളേജ് നിങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഈ സ്ഥാപനത്തിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജിയുടെ പേര് നല്‍കണമെന്ന് എന്‍.എസ്.യു.ഐ ശക്തമായി ആവശ്യപ്പെടുകയാണ്.

അദ്ദേഹത്തിന്റെ സമീപകാല വേര്‍പാട് ആഴത്തിലുള്ള ശൂന്യതയാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ പൈതൃകത്തോടുള്ള ഉചിതമായ ആദരവ് എന്ന് നിലയില്‍ അ

മന്‍മോഹന്‍സിങ് വിദ്യാഭ്യാസത്തിനും ഭരണകൂടത്തിനും നല്‍കിയ സംഭാവനകളും സംഘടന കത്തില്‍ എടുത്തുകാണിച്ചതായി എന്‍.എസ്.യു.ഐ പ്രസിഡന്റ് വരുണ്‍ ചൗധരി പി.ടി.ഐയോട് പറഞ്ഞു.

ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ നിന്ന് ഒരു ആഗോള ഐക്കണിലേക്കുള്ള സിങ്ങിന്റെ ജീവിതയാത്ര അക്കാദമിക് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടതായാണ് വിവരം.

പണ്ഡിതന്‍, സാമ്പത്തിക വിദഗ്ധന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മന്‍മോഹന്‍ സിങ്ങിന്റെ പ്രവര്‍ത്തനം ജനക്ഷേമത്തിനായുള്ള സമര്‍പ്പണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മന്‍മോഹന്‍ സിങ്ങിന്റെ പേരില്‍ ഒരു കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കാനും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ അക്കാദമിക് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും എന്‍.എസ്.യു.ഐ പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദല്‍ഹിയിലെ രണ്ട് ക്യാമ്പസുകളുടെ തറക്കല്ലിടല്‍ ഇന്ന് പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു.

Content Highlight: Name DU college after Manmohan Singh instead of Veer Savarkar NSUI’s letter to PM Modi

Latest Stories

We use cookies to give you the best possible experience. Learn more