തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി എ.കെ ആന്റണിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഐ.എസ് ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍. കഴിഞ്ഞ ദിവസം എം.എം ഹസ്സന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചാരക്കേസില്‍ നടന്ന ഗൂഢാലോചനകളെപ്പറ്റി വ്യക്തമായി അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഹസ്സനെ പോലെ ആന്റണിക്ക് ക്ലീന്‍ ഇമേജ് നല്‍കാന്‍ താന്‍ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആന്റണിയുടെ അറിവോടുകൂടിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ചാരക്കേസെന്നും കേസ് നിര്‍മ്മിച്ചവരില്‍ പലരും ഇനിയും ഖേദം പ്രകടിപ്പിക്കാന്‍ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ചാരക്കേസുണ്ടായപ്പോള്‍ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന രാജി വെപ്പിക്കാന്‍ ശ്രമിച്ചതില്‍ കുറ്റബോധമുണ്ടെന്നും, കരുണാകരനെ രാജിയിലേക്ക് നയിച്ചത് ആന്റണിയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ഘട്ടത്തിലും അദ്ദേഹം മൗനം പാലിച്ചുവെന്നും ഹസ്സന്‍ പറഞ്ഞിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച് ആന്റണി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും മുഖ്യമന്ത്രിസ്ഥാനം വഹിച്ചതെന്നുമാണ് എം.എം.ഹസ്സന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.