| Monday, 25th January 2021, 8:11 am

സീറ്റ് വിഭജനത്തില്‍ തര്‍ക്കം; കോണ്‍ഗ്രസ് മന്ത്രി ബി.ജെ.പിയിലേക്ക്?നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തി പുതുച്ചേരി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പുതുച്ചേരിയില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പുതുച്ചേരി പി.ഡബ്ല്യൂ.ഡി മന്ത്രി അറുമുഖം നമശിവായം. താനും തന്റെ വിശ്വസ്തരായ ആറ് എം.എല്‍.എമാരും പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്നാണ് നമശിവായം നേതത്വത്തിനെ വെല്ലുവിളിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്റെ പേരിലുള്ള പ്രശ്‌നം രൂക്ഷമായതിനിടെയാണ് നമശിവായത്തിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിസഭയിലെ രണ്ടാമനായ നമശിവായത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. അന്തിമതീരുമാനം ഉണ്ടാക്കാന്‍ ഞായറാഴ്ച നമശിവായവും അനുയായികളും യോഗം വിളിച്ചിരുന്നു.

അതേസമയം, മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും നമശിവായം തിങ്കളാഴ്ച രാജിവെക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ജനുവരി 31 ന് ചൈന്നെയില്‍ വരുന്ന ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി നമശിവായം കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Namassivayam to hold final meeting with his supporters on leaving Cong party this evening

We use cookies to give you the best possible experience. Learn more