| Sunday, 23rd October 2016, 8:16 pm

രാജീവ്ഗാന്ധി വധം; ജയില്‍മോചനം തേടി വനിതാ കമ്മീഷന് നളിനിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജീവ്ഗാന്ധി വധക്കേസില്‍ ദീര്‍ഘകാലമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ മോചനം തേടി വനിതാ കമ്മീഷന് കത്തയച്ചു. 26 വര്‍ഷമായി ജയിലില്‍ തുടരുന്ന താന്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയില്‍വാസം അനുഭവിക്കുന്ന സ്ത്രീയാണെന്നും തന്റെ മോചനത്തിനായി കമ്മീഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.


ന്യൂദല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ ദീര്‍ഘകാലമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ മോചനം തേടി വനിതാ കമ്മീഷന് കത്തയച്ചു. 26 വര്‍ഷമായി ജയിലില്‍ തുടരുന്ന താന്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയില്‍വാസം അനുഭവിക്കുന്ന സ്ത്രീയാണെന്നും തന്റെ മോചനത്തിനായി കമ്മീഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.

2001നും 2008നും ഇടയില്‍ തമിഴ്‌നാട്ടില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട രണ്ടായിരത്തിലധികം സ്ത്രീകള്‍ മോചിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അര്‍ഹതയുണ്ടായിട്ടും ജയിലില്‍ തുടരാനാണ് വിധിയെന്നും കത്തില്‍ നളിനി പറയുന്നു.

അതേ സമയം നളിനിയില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ള കത്ത് ലഭിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ലളിത കുമരമംഗളം പറഞ്ഞു. കത്തിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ മാത്രമാണ് കണ്ടതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ഉപദേശം തേടിയിട്ടുണ്ടെന്നും കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു.

രാജീവ്ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 14നാണ് നളിനിയെയും മറ്റുപ്രതികളായ  മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നത്. ജയിലില്‍ പ്രവേശിക്കുമ്പോള്‍ നളിനി നാലു മാസം ഗര്‍ഭിണിയായിരുന്നു. കേസില്‍ ഇവരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.

We use cookies to give you the best possible experience. Learn more