| Saturday, 2nd September 2017, 9:46 am

'പലതും പറയാനായിട്ടില്ല'; ഉദ്യോഗസ്ഥ പോര് തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമമുണ്ടായെന്ന് നളിനി നെറ്റോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ പോരിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടന്നിരുന്നതായി മുഖ്യന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം മലയാള മനോരമയോടാണ് ഉദ്യോഗസ്ഥ പോര് തന്റെ പേരിലാക്കാന്‍ ശ്രമം നടന്നിരുന്നതായി നളിനി നെറ്റോ പറഞ്ഞത്.

“ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരെ തനിക്കെതിരെ തിരിച്ചുവിടാനും ഇവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവെയ്ക്കാനും ശ്രമം നടന്നിരുന്നു. വിജിലന്‍സ് അന്വേഷണമൊക്കെ തീരുമാനിക്കുന്നത് ബന്ധപ്പെട്ട വകുപ്പാണ്. അതില്‍ ആര്‍ക്കെതിരെയും ഒന്നും ചെയ്തിട്ടില്ല. തനിക്ക് ആരോടും വ്യക്തിപരമായ വിരോധമില്ല” നളിനി നെറ്റോ പറഞ്ഞു.


Dont Miss:  അമൃതാനന്ദമയി സാമ്രാജ്യം പടുത്തുയര്‍ത്തിയത് ആര്‍.എസ്.എസ് പിന്തുണയില്‍; ആള്‍ദൈവങ്ങള്‍ക്കെതിരെ സി.പി.ഐ.എം മുഖപത്രം


മുഖ്യമന്ത്രി പിണറായി വിജയനെ 1996ല്‍ സഹകരണ മന്ത്രിയായിരുന്ന സമയം മുതല്‍ പരിചയമുണ്ടെന്നും അന്ന് താന്‍ സഹകരണ രജിസ്ട്രാറായിരുന്നെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നിയമപരമല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്നും നെറ്റോ വ്യക്തമാക്കി.

ജേക്കബ് തോമസിന് എല്ലാ പിന്തുണയും നല്‍കുന്നത് ചീഫ് സെക്രട്ടറിയായിരുന്നെന്ന ആരോപണത്തോട് പ്രതികരിക്കാന്‍ നളിനി നെറ്റോ തയ്യാറായില്ല. “പലതും പറയാനുള്ള സമയമായിട്ടില്ല” എന്നായിരുന്നു നളിനി നെറ്റോയുടെ മറുപടി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ സെന്‍കുമാറുമായുണ്ടായ നല്ല ബന്ധം എങ്ങനെയാണ് ഇല്ലാതായതെന്ന ചോദ്യത്തോടും പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികരിച്ചില്ല. ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കൂ എന്നായിരുന്നു ചോദ്യത്തോടുള്ള അവരുടെ മറുപടി.

We use cookies to give you the best possible experience. Learn more