00:00 | 00:00
ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ലെന്ന് കോടതിയും: 2020ലെ കേരളവും ലൈംഗികതൊഴിലാളികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 27, 05:15 pm
2020 Sep 27, 05:15 pm

ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും നിരീക്ഷണവും ചര്‍ച്ചയാവുകയാണ്.

പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏതു തൊഴില്‍ തെരഞ്ഞെടുക്കാനും അവകാശമുണ്ടെന്നും ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതിനോ ഒരു വ്യക്തി ആ തൊഴിലില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ശിക്ഷിക്കാനോ നിയമപ്രകാരം വ്യവസ്ഥയില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.

ഇമ്മോറല്‍ ട്രാഫിക്ക്(പ്രിവന്‍ഷന്‍) ആക്ട് 1956 പ്രകാരം അറസ്റ്റ് ചെയ്ത ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ഇമ്മോറല്‍ ട്രാഫിക്ക്(പ്രിവന്‍ഷന്‍) നിയമം ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി.

ഒരു വ്യക്തിയെ അയാളുടെ അനുവാദപ്രകാരമല്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതാണ് കുറ്റകരമെന്ന് കോടതി പറഞ്ഞു.

ബോംബെ ഹൈക്കോടതിയുടെ ഈ വിധിയുടെ കൂടെ പശ്ചാത്തലത്തില്‍, ലൈംഗികതൊഴിലിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ സാമൂഹ്യപരമായും നിയമപരമായും നിലനില്‍ക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും ലൈംഗികതൊഴില്‍ ചെയ്യുന്നവര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍, തികച്ചും അനിവാര്യമെന്ന് അവര്‍ കരുതുന്ന സാമൂഹ്യമാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് നളിനി ജമീല, ജെ ദേവിക, മൈത്രേയന്‍ എന്നിവര്‍ സംസാരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nalini Jameela, J Devika, Maitreyan speaks about the present situation of Sex work in Kerala in the backdrop of new Bomabay HC’s verdict stating sex work is not a offence