ടെല്‍അവീവ്: ടെല്‍ വീവിലെ ഹബീമ ചത്വരത്തില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നഗ്ന പ്രതിമ സ്ഥാപിച്ച് അജ്ഞാതര്‍. വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയാണ് നഗരത്തില്‍ നിന്ന് കണ്ടെത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ അധികാരികള്‍ രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് തന്നെ പ്രതിമ മാറ്റണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പിന്നീട് മുനിസിപ്പല്‍ അധികൃതരെത്തി പ്രതിമ പ്രദേശത്ത് നിന്ന് എടുത്തുമാറ്റുകയായിരുന്നു.
ഇസ്രാഈലി നായകന്‍ എന്നെഴുതിയ ബോര്‍ഡ് പ്രതിമയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. നെതന്യാഹുവിന്റെ മുഖസാദൃശ്യമുള്ള പ്രതിമയ്ക്ക് അഞ്ചടി ഉയരവും ആറ് ടണ്‍ ഭാരവുമുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പ്രതിമ നിര്‍മ്മിച്ചയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഇസ്രാഈലില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതിമ വിവാദമായിരിക്കുന്നത്. നെതന്യാഹുവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 23നാണ് തെരഞ്ഞെടുപ്പ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Naked statue of PM Benjamin Netanyahu erected in Tel Aviv