രോഹിത്തിനേയും ബുറയേയും പേടിയില്ല, പക്ഷെ ആ ഒറ്റ കാര്യത്തിലാണ് പേടി; ബംഗ്ലാദേശ് ക്യാപ്റ്റന്‍
Sports News
രോഹിത്തിനേയും ബുറയേയും പേടിയില്ല, പക്ഷെ ആ ഒറ്റ കാര്യത്തിലാണ് പേടി; ബംഗ്ലാദേശ് ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th September 2024, 11:35 am

പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്ത് ചരിത്ര വിജയം സ്വന്തമാക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ചരിത്ര വിജയം. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ മിന്നും വിജയവും ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.

ഇനി ബംഗ്ലാദേശിന്റെ മുന്നിലുള്ളത് ഇന്ത്യയ്ക്കെതിരായ പര്യടനമാണ്. പരമ്പരയ്ക്ക് മുന്നോടിയായി ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ സംസാരിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും പേടിയില്ലെന്നും താരം പറഞ്ഞു. അതേസമയം പേടിയുള്ള മറ്റൊരു കാര്യത്തെക്കുറിച്ചും താരം പറഞ്ഞു.

‘മികച്ച ടീം തന്നെയാണ് ഇന്ത്യ, പക്ഷെ ഞങ്ങള്‍ക്ക് പേടി രോഹിത്തിനെയോ, ബുംറയെയോ അല്ല. എന്നെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നം മത്സരത്തിന് വേണ്ടി ഉപയോഗിക്കുന്ന എസ്.ജി ബോള്‍ ആണ്. പുറത്തുള്ള മത്സരങ്ങളില്‍ അവര്‍ ഉപയോഗിക്കുന്നത് കുക്കാബുറ ബോള്‍ ആണ്.

അതില്‍ ആണ് ഞങ്ങള്‍ക്ക് കളിച്ച് ശീലം. ഓള്‍ഡ് ബോള്‍ ആയി കഴിഞ്ഞാല്‍ അതില്‍ കളിക്കാന്‍  പ്രയാസമാണ്. പാകിസ്ഥാനില്‍ മികച്ച പ്രകടനമാണ് നടത്തിയത്. പക്ഷെ അത് കഴിഞ്ഞു, ഇനി അടുത്ത മത്സരത്തെ കുറിച്ച് നോക്കാം,’ ലിറ്റണ്‍ ദാസ് പറഞ്ഞു.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

പകിസ്ഥാനെതിരെയുള്ള വിജയത്തോടെ 2025 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ് കടുവകള്‍. ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്ത് എത്താനാണ് ടീമിന് സാധിച്ചത്.

 

 

Content Highlight: Najmul Hossain Shanto Talking About India VS Bangladesh Test Series