| Tuesday, 12th July 2016, 9:59 pm

കേന്ദ്ര മന്ത്രിമാരായ നജ്മ ഹെബ്ത്തുല്ലയും ജി.എം സിദ്ധേശ്വരയും രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  കേന്ദ്രമന്ത്രിമാരായ നജ്മ ഹെബ്ത്തുല്ലയും ജി.എം സിദ്ധേശ്വരയും രാജിവെച്ചു. കേന്ദ്ര മന്ത്രിസഭാ പുനസംഘടിപ്പിച്ചപ്പോള്‍ ഇരുവര്‍ക്കും സ്ഥാനം നഷ്ടമായിരുന്നു. ഇരുവരുടെയും രാജി രാഷ്ട്രപതി സ്വീകരിച്ചിട്ടുണ്ട്. നജ്മ ന്യൂനപക്ഷ വകുപ്പും സിദ്ദേശ്വര ഖന വ്യവസായ വകുപ്പ് സഹമന്ത്രിയുമായിരുന്നു. ഇരുവര്‍ക്കും പകരം മുഖ്താര്‍ അബ്ബാസ് നഖ്‌വി, ബാബുല്‍ സുപ്രിയോ എന്നിവരാണ് ഏറ്റെടുക്കുന്നത്.

കോണ്‍ഗ്രസ് നേതാവായിരുന്ന നജ്മ ഹെബ്ത്തുല്ല സോണിയാ ഗാന്ധിയുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് 2004ലാണ് ബി.ജെ.പിയിലെത്തിയിരുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ നജ്മ 5 തവണയായി രാജ്യസഭാംഗമാണ്. കര്‍ണാടകയില്‍ നിന്നുള്ള നേതാവാണ് സിദ്ധേശ്വര.

നിലവില്‍ മോദി മന്ത്രിസഭയില്‍ 75 വയസിന് മുകളില്‍ പ്രായമുള്ള ഒരേ അംഗം യു.പിയില്‍ നിന്നുള്ള കല്‍രാജ് മിശ്രയാണ്. ബ്രാഹ്മണ സമുദായംഗമായ കല്‍രാജ് മിശ്രയെ യു.പി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നിലനിര്‍ത്തിയെന്നതാണ് സൂചന.

Latest Stories

We use cookies to give you the best possible experience. Learn more