അപൂർവ്വരാഗം, ഫ്രൈഡേ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് നജിം കോയ. കാളി എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ഈയിടെ നജീം കോയ സംവിധാനം ചെയ്ത് റഹ്‌മാന്‍ നായകനായി പുറത്തിറങ്ങിയ വെബ് സീരീസാണ് ‘1000 ബേബീസ്’.
അപൂർവ്വരാഗം, ഫ്രൈഡേ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് നജിം കോയ. കാളി എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ഈയിടെ നജീം കോയ സംവിധാനം ചെയ്ത് റഹ്‌മാന്‍ നായകനായി പുറത്തിറങ്ങിയ വെബ് സീരീസാണ് ‘1000 ബേബീസ്’.
നീന ഗുപ്ത, സഞ്ജു ശിവറാം തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ സീരീസ് മികച്ച അഭിപ്രായമാണ് നേടിയത്. ത്രില്ലിങ്ങായി കഥ പറഞ്ഞ സീരീസ് രണ്ടാംഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചാണ് അവസാനിക്കുന്നത്.
താൻ കണ്ട സിനിമകളിൽ ഏറ്റവും മികച്ച ക്ലൈമാക്സുള്ള സിനിമയെ കുറിച്ച് പറയുകയാണ് അദ്ദേഹം. ലോക പ്രശസ്ത കൊറിയൻ ത്രില്ലറായ മെമ്മറീസ് ഓഫ് മർഡർ തന്റെ ഇഷ്ട സിനിമയാണെന്നും അങ്ങനെയൊരു സിനിമ അവസാനിപ്പിക്കാൻ നല്ല ധൈര്യം വേണമെന്നും അദ്ദേഹം പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മെമ്മറീസ് ഓഫ് മർഡർ എന്ന സിനിമയുണ്ട്. ഞാൻ കണ്ട ഏറ്റവും നല്ല ക്ലൈമാസ്ക്കുള്ള സിനിമയാണ് മെമ്മറീസ് ഓഫ് മർഡർ. ഇതേ ക്ലൈമാസ് വെച്ച് തന്നെയാണ് ഡേവിഡ് ഫിഞ്ചർ സോഡിയാക്ക് എന്ന സിനിമയും അവസാനിപ്പിക്കുന്നത്. പക്ഷെ ഡേവിഡ് ഫിഞ്ചർ പറയുന്നത് സോഡിയാക്ക് ഒറിജിനലാണ് എന്നാണ്.
ഒരിക്കലും മെമ്മറീസ് ഓഫ് മർഡറിൽ നിന്ന് പ്രചോദനം ഉൾകൊണ്ടല്ല അദ്ദേഹം സിനിമ ചെയ്തത്. മെമ്മറീസ് ഓഫ് മർഡർ ഒക്കെ കാണുമ്പോൾ എനിക്ക് വലിയ രോമാഞ്ചമാണ്. കാരണം ആ ക്ലൈമാക്സ് ചെയ്യാനുള്ള ധൈര്യം അതിശയകരമാണ്. കാരണം അതിൽ ഒന്നും ചെയ്യാനില്ല. പക്ഷെ സത്യത്തിൽ അതാണ് റിയാലിറ്റി,’നജീം കോയ പറയുന്നു.
മെമ്മറീസ് ഓഫ് മർഡർ
ലോക സിനിമകളിലെ ക്ലാസിക്കുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ചിത്രമാണ് മെമ്മറീസ് ഓഫ് മർഡർ. ഓസ്കാർ ജേതാവായ ബോംഗ് ജൂൺ-ഹോ സംവിധാനം ചെയ്ത സിനിമ ദക്ഷിണ കൊറിയയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട സീരിയൽ കില്ലിങിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമ വേറിട്ടൊരു ക്ലൈമാക്സിലാണ് അവസാനിക്കുന്നത്.
Content Highlight: Najeem Koya About Memories Of Murder