ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ മാസങ്ങള്‍ക്കു മുമ്പ് കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദ് ഐസിസിനെക്കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നെന്ന് ദല്‍ഹി പൊലീസ്. നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇങ്ങനെ പറയുന്നത്.
ഒക്ടോബര്‍ 14ന് എ.ബി.വി.പി പ്രവര്‍ത്തകരുടെ സംഘര്‍ഷത്തിലേര്‍പ്പെടുന്നതിനു മുമ്പ് നജീബ് ഐസിസ് നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ കാണുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പിറ്റേദിവസമാണ് നജീബിനെ കാണാതാവുന്നത്. നജീബ് ഒരു ഓട്ടോറിക്ഷയില്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.
Also Read: കട്ടപ്പയല്ല, ഇത് കുട്ടിമാമ; ബാഹുബലിയായി അരശും മൂട്ടില്‍ അപ്പുക്കുട്ടന്‍ എത്തുമ്പോള്‍
കാണാതാവുന്നതിനു മുമ്പ് നജീബ് ഗൂഗിള്‍വഴിയും യൂട്യൂബ് വഴിയും ഐസിസ് ആശയങ്ങളെക്കുറിച്ചും പ്രവര്‍ത്തനത്തെയും കൊലപാതകങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്.
നജീബ് ഒബ്‌സസീവ് കംപല്‍സീവ് ഡിസോഡറിനു മരുന്നു കഴിച്ചിരുന്നെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിപ്രഷനുള്ളതിനാല്‍ 2012 മുതല്‍ ഫഌണില്‍ (20എംജി) എന്ന മരുന്ന് നജീബ് കഴിക്കുന്നുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.