എന്റെ സഹോദരനെ തിരിച്ചുകൊണ്ടുവരാന്‍ നിങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യണം. ഞാനും ഇവിടെ നിങ്ങള്‍ക്കൊപ്പം ഇരിക്കുകയാണ്. നിങ്ങളുടെ കരിയര്‍ നശിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്യരുത്. നിയമവിരുദ്ധമായി ഒന്നും ചെയ്യരുത്. നിയമപ്രകാരം തന്നെ പൊരുതാം. “തെറ്റായ രീതിയില്‍ നിങ്ങള്‍ ഒന്നും ചെയ്യരുത്…
“എനിക്കു ചിലതു പറയാനുണ്ട്. ഇന്ന് ഒരു മൃതദേഹം പോയി കാണണമെന്ന് പറഞ്ഞ് ഉമ്മ വിളിക്കുന്ന സമയത്ത് ഞാന്‍ സ്‌കൂളിലായിരുന്നു. അകലെയുള്ള ഈ പോലീസ് സ്‌റ്റേഷനിലേക്കു ഞങ്ങള്‍ പോയി. അതിനു പിറകില് ഒരു മോര്‍ച്ചറിയുണ്ടായിരുന്നു.
ഇതാണോ നിങ്ങളുടെ സഹോദരന്‍? അവര്‍ ചോദിച്ചു. കറുത്ത ഷര്‍ട്ടും ചാരനിറമുള്ള പേന്റും ധരിച്ച ഒരു ദേഹം. തൊലി കറുത്തിരുന്നു. അതു നിറയെ പുഴുക്കളും. തല ആസിഡുകൊണ്ട് കത്തിച്ചതുപോലെയായിരുന്നു. ഞങ്ങള്‍ മൃതശരീരം പരിശോധിച്ചു. ദൈവത്തിനു നന്ദി. അത് ഞങ്ങളുടെ സഹോദരനായിരുന്നില്ല.
നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യില്ലെന്നാണ് വി.സി ഞങ്ങളോട് പറഞ്ഞത്. കാണാനില്ലെന്ന തരത്തില്‍ എഫ്.ഐ.ആര്‍ നല്‍കേണ്ട, കുറഞ്ഞത് ഹോസ്റ്റലില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നതുമായി ബന്ധപ്പെട്ട് ഒരു പരാതിയെങ്കിലും നല്‍കണമെന്ന് ഞാന്‍ വി.സിയോട് കേണപേക്ഷിച്ചിരുന്നു. അദ്ദേഹം അതിനു തയ്യാറായില്ല. റെക്ടര്‍ വളരെ പരുഷമായാണ് പെരുമാറിയത്. മൃതശരീരം കണ്ടതിന്റെ ഷോക്കിലായിരുന്നു ഞങ്ങള്‍.
നിങ്ങള്‍ക്ക് എത്ര ശക്തമായി പ്രതികരിക്കാന്‍ പറ്റുമൊ അത്രയും ശക്തമായി പ്രതികരിക്കണം… ഞങ്ങള്‍ ഉണ്ട് നിങ്ങളുടെ കൂടെ… ഞങ്ങള്‍ ഈ യൂണിവേഴ്‌സിറ്റി വിട്ട് പുറത്ത് പോകാന്‍ ഒരുക്കമല്ല… എനിക്ക് എന്റെ സഹോദരനെ വേണം… ജീവനോടെ വേണം… സുരക്ഷിതനായി തന്നെ വേണം…
ഇത് ഹിന്ദുമുസ്‌ലിം വിഷയമാണെന്നു പറഞ്ഞ ഒരു പെണ്‍കുട്ടിയെ ഞാന്‍ ശകാരിച്ചിരുന്നു. ഒരിക്കലും ഇത് ഹിന്ദു മുസ്‌ലിം പ്രശ്‌നമല്ല. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങളിത്രയും പേര്‍ ഞങ്ങളെ പിന്തുണച്ച് വരില്ലായിരുന്നു.
ഞാന്‍ ഈ യൂണിവേഴ്‌സിറ്റിയുടെ അധികൃതരോടും വിസിയോടും പറഞ്ഞു എന്റെ സഹോദരന്‍ ഇവിടെ പഠിക്കുന്നയാളാണ്. എന്തെങ്കിലും ആയി തീരേണ്ട ഒരാളാണ്. ഇത് അവരുടെ ഉത്തരവാദിത്വം അല്ല വേറെ എവിടെയെങ്കിലും പോയി അന്വേഷിക്കൂ എന്ന് എങ്ങനെയാണ് അവര്‍ക്ക് പറയാന്‍ കഴിയുക… സ്വന്തം കുട്ടികള്‍ക്കാണ് ഇങ്ങനെ സംഭവിക്കുന്നതില്‍ സുഖമായി ഉറങ്ങാന്‍ അവര്‍ക്ക് കഴിയുമോ… അമ്മയുടെ വേദന മനസിലാവില്ലെ…
Shocking: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് നാലു യുവാക്കളുടെ ലൈംഗികാവയവത്തില്‍ പെട്രോള്‍ കുത്തിവെച്ചു
ഒരിക്കലും ഇത് എന്റെ സഹോദരന്റെ കാര്യം മാത്രമല്ല. ഇത് ആര്‍ക്കും സംഭവിക്കാം. ഇത് ഹിന്ദുമുസ്‌ലിം വിഷയമാണെന്നു പറഞ്ഞ ഒരു പെണ്‍കുട്ടിയെ ഞാന്‍ ശകാരിച്ചിരുന്നു. ഒരിക്കലും ഇത് ഹിന്ദു മുസ്‌ലിം പ്രശ്‌നമല്ല. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങളിത്രയും പേര്‍ ഞങ്ങളെ പിന്തുണച്ച് വരില്ലായിരുന്നു.
എന്റെ സഹോദരനെ തിരിച്ചുകൊണ്ടുവരാന്‍ നിങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യണം. ഞാനും ഇവിടെ നിങ്ങള്‍ക്കൊപ്പം ഇരിക്കുകയാണ്. നിങ്ങളുടെ കരിയര്‍ നശിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്യരുത്. നിയമവിരുദ്ധമായി ഒന്നും ചെയ്യരുത്. നിയമപ്രകാരം തന്നെ പൊരുതാം. ”
തെറ്റായ രീതിയില്‍ നിങ്ങള്‍ ഒന്നും ചെയ്യരുത്… നിയമ വിരുദ്ധമായി ഒന്നും ചെയ്യരുത്… ഞങ്ങള്‍ വക്കീലിനെ കണ്ടിട്ടുണ്ട്… നിയമപരമായി തന്നെ മുന്നോട്ട് പോവും… പക്ഷെ പ്രതിഷേധസ്വരങ്ങള്‍ നിലയ്ക്കാന്‍ പാടില്ല… ഒന്നും ചെയ്യാതെ നിശബ്ദനായി ഇരിക്കുക്കയാണ് വി സി… അദ്ദേഹത്തിന്റെ ചെവിയില്‍ ഈ ശബ്ദം എത്തണം.. എങ്ങനെ എത്താതിരിക്കും… നമ്മള്‍ ജനങ്ങളെക്കാള്‍ ശക്തരായി ആരാണുള്ളത്…
മേരെ ഭായി കോ വാപസ് ലോ
മേരെ നജീബ് കോ വാപസ് ലോ