| Tuesday, 17th January 2023, 8:11 am

നജീബ് മടവൂരിന് ചട്ടമ്പിസ്വാമി സാഹിത്യ അക്കാദമി പുരസ്‌കാരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചട്ടമ്പിസ്വാമി സാഹിത്യ അക്കാദമിയുടെ 2022ലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നജീബ് മടവൂരിന്. പാതിരാക്കാറ്റ് എന്ന സിനിമയുടെ സംവിധാന മികവാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ജൂറി അംഗങ്ങളായ ബിനു വണ്ടൂര്‍, സന്ധ്യ രാജേഷ്, സൂരജ് രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

2023 ഫെബ്രുവരി 12ന് കോഴിക്കോട് അളകാപുരി ഹാളില്‍ വെച്ച് അദ്ദേഹത്തിന് പുരസ്‌കാരം സമര്‍പ്പിക്കും. ശ്രീറാം കാര്‍ത്തിക് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പാതിരക്കാറ്റ്.

പ്രവാസിയായ താന്‍ വളരെ യാദൃശ്ചികമായാണ് സിനിമ സംവിധാനത്തിലേക്ക് എത്തിയതെന്ന് നജീബ് മടവൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ‘പ്രവാസ ജീവിതത്തിനിടയില്‍ യാദൃശ്ചികമായാണ് സിനിമ സംവിധാനത്തിലേക്ക് വരുന്നത്.

യഥാര്‍ത്ഥ സംഭാവങ്ങളെ ആസ്പദമാക്കിയാണ് പാതിരക്കാറ്റ് ഒരുക്കിയത്. ജിത്തു ജോസഫിന്റെ ദൃശ്യം എന്നെ സ്വാധീനിച്ചിട്ടുണ്ട്,” സംവിധായകന്‍ നജീബ് മടവൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഫെബ്രുവരി പത്തിനാണ് പാതിരാക്കാറ്റ് തിയേറ്ററുകളിലെത്തുന്നത്. സന നിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നജീബ് മടവൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ ആവണി, ഷരോണ്‍ എന്നിവരാണ് ചിത്രത്തില്‍ നായിക വേഷങ്ങളില്‍ എത്തുന്നത്.

ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രം ഫാമിലി എന്റര്‍ടെയ്‌നറും കൂടിയാണ്. ഷാഹുഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ റെജിമോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പാഷാണം ഷാജി, നിര്‍മല്‍ പാലാഴി, സന്തോഷ് കീരാറ്റൂര്‍, സിനോജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: najeeb madavoor won chattambi swami sahithya academy award

We use cookies to give you the best possible experience. Learn more