ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു
Daily News
ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd December 2016, 6:28 pm

najeeb

മധ്യപ്രദേശ് കേഡറില്‍ നിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന നജീബ് ജങ് ദല്‍ഹി ജാമിഅമില്ലിയ സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു. ദല്‍ഹിയുടെ 20ാമത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി 2013ലാണ് ജങ് ചുമതലയേറ്റത്.

ന്യൂദല്‍ഹി: ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ്ജങ് രാജിവെച്ചു. പെട്ടെന്നുള്ള രാജിയുടെ കാരണം ജങ് വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ഇഷ്ടമേഖലയായ അക്കാദമിക രംഗത്തേക്ക് തിരിച്ചുപോകാനാണ് ജങ് ആഗ്രഹിക്കുന്നതെന്ന് രാജ്ഭവന്‍ വക്താവ് അറിയിച്ചു.

അധികാരമേറ്റത് മുതല്‍ ആംആദ്മി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ നജീബ്ജങ് വിവിധ വിഷയങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയിരുന്നു. അധികാരത്തിലിരിക്കെ പ്രധാനമന്ത്രി നല്‍കിയ എല്ലാ സഹായസഹകരണങ്ങള്‍ക്കും നന്ദി പറയുന്നതായി അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ദല്‍ഹിയിലെ ജനങ്ങള്‍ക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോടും ജങ് നന്ദി പറഞ്ഞു.

jung

മധ്യപ്രദേശ് കേഡറില്‍ നിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന നജീബ് ജങ് ദല്‍ഹി ജാമിഅമില്ലിയ സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു. ദല്‍ഹിയുടെ 20ാമത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി 2013ലാണ് ജങ് ചുമതലയേറ്റത്.

ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം നജീബ് ജങ്ങുമായി ആംആദ്മി സര്‍ക്കാരിന് നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. ദല്‍ഹിയിലെ ഭരണം കുളംതോണ്ടാനായി മോദി പറഞ്ഞയച്ചയാളാണ് ജങെന്ന് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒരു ഘട്ടത്തില്‍ ദല്‍ഹി ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും വരെ നീണ്ടിരുന്നു.

Read more:  മുഴുവന്‍ പേജുകളിലും മോദിയുടെ ചിത്രവുമായി കേന്ദ്ര സര്‍ക്കാരിന്റെ 2017 കലണ്ടര്‍ പുറത്തിറങ്ങി