ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ ജന്മദിനത്തില്‍ ഉമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഹാപ്പി ബര്‍ത്ത് ഡേ നജീബ്’ എന്നെഴുതിയ പോസ്റ്റിനൊപ്പം നജീബിന്റെയും ഉമ്മ ഫാത്തിമ നഫീസിന്റെയും വരച്ച ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ മൂന്നു വര്‍ഷം മുമ്പാണ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയും കുടുംബത്തിന്റേയും ആരോപണം.
എന്നാല്‍ കേസ് അന്വേഷിച്ച സി.ബി.ഐ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏകദേശം മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ കേസ് അവസാനിപ്പിച്ചത്.
രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസ് അവസാനിപ്പിയ്ക്കാന്‍ സി.ബി.ഐ തീരുമാനിച്ചതെന്നായിരുന്നു നജീബിന്റെ ഉമ്മയുടെ ആരോപണം.
നജീബിന് വേണ്ടി പാര്‍ലമെന്റിന്റെ മുന്നിലും ദല്‍ഹിലും നിരവധി സമരങ്ങളാണ് നജീബിന്റെ ഉമ്മ ഫാത്തിമ നടത്തിയത്.
അതിനിടയില്‍ കാവല്‍ക്കാരനെന്നു സ്വയം അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്റെ മകന്‍ എവിടെയെന്ന് ഫാത്തിമ ചോദിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘താങ്കള്‍ കാവല്‍ക്കാരനാണെങ്കില്‍ പറയൂ, എവിടെ എന്റെ മകന്‍ നജീബ്? എ.ബി.വി.പി പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്? രാജ്യത്തെ മൂന്ന് പ്രമുഖ ഏജന്‍സികള്‍ക്ക് അവനെ കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്” എന്നാണ് നജീബിന്റെ ഉമ്മ ഫാത്തിമയുടെ ചോദ്യം. ട്വിറ്ററിലൂടെയാണ് ഫാത്തിമ ഇക്കാര്യം ചോദിക്കുന്നത്.