| Sunday, 6th November 2016, 5:24 pm

ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ മാതാവിനെ ദല്‍ഹി പോലീസ് പിടിച്ചുകൊണ്ടു പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  23 ദിവസം മുമ്പ് കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസിനെ ദല്‍ഹി പോലീസ് പിടിച്ചുകൊണ്ടു പോയി. ഇന്ത്യാ ഗേറ്റിന് സമീപത്ത് വെച്ചാണ് പോലീസിന്റെ നടപടി. പ്രതിഷേധിച്ചതിന് ജെ.എന്‍.യു വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 നജീബിന്റെ സഹോദരി ഫാത്തിമ അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹിളാപോലീസിന്റെ സാന്നിധ്യമില്ലാതെ റോഡിലൂടെ വലിച്ചിഴച്ചാണ് നജീബിന്റെ മാതാവിനെ പോലീസ് വാനില്‍ കയറ്റിയത്.

ഇന്ത്യാ ഗേറ്റിന് സമീപത്തേക്കുള്ള റോഡുകളെല്ലാം പോലീസ് ഉച്ചയ്ക്ക് മുതല്‍ ഉപരോധിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഛാട്ട് പൂജ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധം അനുവദിക്കില്ലെന്നാണ് പൊലീസിന്റെ വാദം.

നജീബിന്റെ തിരോധാനം അന്വേഷിക്കുന്നതില്‍ ദല്‍ഹി പോലീസ് അലംഭാവം കാണിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന്  ദല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും ആരോപിച്ചിരുന്നു.

ക്യാമ്പസിലെ എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് പിന്നാലെ ഒക്ടോബര്‍ 14നാണ് നജീബിനെ കാണാതായിരുന്നത്.


Read more: പ്രധാനമന്ത്രി മോദിയെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ അംബാസഡറായി നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചു


ചിത്രങ്ങള്‍: ബല്‍റാം നെടുങ്ങാടി


Related: നമുക്ക് നിയമപ്രകാരം തന്നെ പൊരുതാം, നമ്മള്‍ ജനങ്ങളെക്കാള്‍ ശക്തരായി ആരാണുള്ളത് : ജെ.എന്‍.യുവില്‍ നജീബ് അഹമ്മദിന്റെ സഹോദരിയുടെ പ്രസംഗം


We use cookies to give you the best possible experience. Learn more