|

മറ്റ് അഭിമുഖങ്ങളില്‍ നിന്നും എങ്ങനെയാണ് പൃഥ്വിരാജിന്റെ അഭിമുഖം വ്യത്യസ്തമായത്; മറുപടിയുമായി നജീബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജുമായുള്ള അഭിമുഖത്തെക്കുറിച്ച് സംസാരിക്കുകയാണ് നജീബ്. അത് 2022ൽ നടന്ന സംഭാഷണമാണെന്നും ഇപ്പോഴാണത് പുറത്ത് വരുന്നതെന്നും നജീബ് പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞതിന് ശേഷമാണ് താനും പൃഥ്വിരാജുമായുള്ള സംഭാഷണം നടക്കുന്നതെന്നും നജീബ് പറയുന്നുണ്ട്.

പൃഥ്വിരാജ് ഒരുപാട് കാര്യങ്ങൾ തന്നോട് ചോദിച്ചെന്നും എല്ലാവരും എപ്പോഴാണ് ഈ സംഭാഷണം എടുത്തതെന്ന് ചോദിക്കുകയാണെന്നും നജീബ് കൂട്ടിച്ചേർത്തു. പൃഥ്വിരാജ് അഭിനയിച്ച കാര്യങ്ങളെക്കുറിച്ച് മാത്രമേ തന്നോട് ചോദിച്ചിട്ടുള്ളൂയെന്നും കഥകളെല്ലാം ബെന്യാമിനോടും ബ്ലെസിയോടും പറഞ്ഞതാണെന്നും നജീബ് മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പറഞ്ഞു.

മറ്റ് അഭിമുഖങ്ങളില് നിന്നും പൃഥ്വിരാജിന്റെ അഭിമുഖം ഏത് രീതിയിലാണ് വ്യത്യസ്തമായതെന്ന് നജീബ് പറയുന്നുണ്ട്. ‘ഞാനും പൃഥ്വിരാജും തമ്മിലുള്ള സംഭാഷണം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അത് 2022ൽ നടന്ന സംഭാഷണമാണ്. ഇപ്പോഴാണ് അത് പുറത്ത് വിട്ടത്. ആദ്യമായിട്ട് കാണുമ്പോഴുള്ള സംഭാഷണമാണത്. ലാസ്റ്റ് ഷൂട്ടിങ് കഴിഞ്ഞിരിക്കുമ്പോൾ ബ്ലെസി സാറും ബെന്യാമിൻ സാറും എന്നെ വിളിച്ചു. ഞാനും പൃഥ്വിരാജും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ബാക്കി ഉള്ളവരെല്ലാം അപ്പുറത്തായിരുന്നു.

അദ്ദേഹം ഒരുപാട് കാര്യങ്ങൾ എന്നോട് ചോദിച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ആ അഭിമുഖം പുറത്തുവന്നത്. ഞാനിങ്ങനെ ആലോചിച്ചു എന്താ ആ സംഭാഷണം വരാത്തത് എന്ന്. അപ്പോഴാണ് കറക്റ്റ് സമയത്ത് വന്നത്. ലക്ഷക്കണക്കിന് ആളുകൾ ഈ ഒരു സംഭാഷണം എന്ന് എടുത്തതാണെന്ന് ചോദിച്ചിട്ട് വിളിച്ചിട്ടുണ്ട്. വിളിക്കുന്നവരൊക്കെ ചോദിക്കുന്നുണ്ട് പൃഥ്വിരാജുമായിട്ടുള്ള സംഭാഷണം എന്നാണ് എടുത്തത്, ഞാൻ പറയും 2022ലെടുത്തതാണ് എന്ന്.

പുള്ളി അഭിനയിച്ച കാര്യങ്ങളെക്കുറിച്ചാണ് എന്നോട് ചോദിച്ചത്. കഥകൾ ഞാൻ ബ്ലെസി സാറിനോടും ബെന്യാമിൻ സാറിനോടും ഒരുപാട് പറഞ്ഞിട്ടുള്ളതാണ്. അതൊക്കെ പറഞ്ഞു കൊടുത്തിട്ടായിരിക്കും പുള്ളി ഇതിൽ അഭിനയിച്ചത്. പൃഥ്വിരാജ് സാർ അഭിനയിച്ച കാര്യങ്ങളെ കുറിച്ച് മാത്രം എന്നോട് ചോദിച്ചു. അതിനുള്ള മറുപടി ഞാൻ പറഞ്ഞു.

അന്ന് സന്തോഷത്തോടെയാണ് പിരിഞ്ഞുപോയത്. എന്നെ അദ്ദേഹം പിന്നീട് കണ്ടപ്പോഴൊക്കെ ഭയങ്കര സന്തോഷത്തിലാണ്. ഓഡിയോ ലോഞ്ചിന്റെ സമയത്ത് എന്നെ കെട്ടിപ്പിടിച്ച് സംസാരിച്ചു. നല്ല സ്നേഹവും ഇതൊക്കെയാണ്,’ നജീബ് പറഞ്ഞു.

Content Highlight: Najeeb about the interview with prithviraj