| Friday, 1st November 2019, 11:18 pm

നായര്‍ സ്ത്രീകളെ പുസതകതത്തിലൂടെ അപമാനിച്ചെന്ന് പരാതി; ശശി തരൂര്‍ എം.പിക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുസ്തകത്തിലൂടെ നായര്‍ സമൂദായത്തിലെ സ്ത്രീകളെ അധിക്ഷേപിച്ചെന്നാരോപിച്ച് തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ കേസ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുത്തത്.

ശശി തരൂരിന്റെ പുസ്തകമായ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെ മോശം പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. കേസില്‍ ഡിസംബര്‍ 21 ന് ഹാജരാകാന്‍ ശശി തരൂരിന് കോടതി നോട്ടീസ് നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സന്ധ്യ ശ്രീകുമാര്‍ എന്ന അഭിഭാഷകയുടെ പരാതിയിലാണ് കോടതി നോട്ടീസ് നല്‍കിയത്. ‘ പണ്ട് ഭാര്യമാര്‍ തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന് നായര്‍ സമുദായത്തിലെ പുരുഷന്മാര്‍ മനസ്സിലാക്കിയിരുന്നത് അവളുടെ മുറിക്കുപുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് ഉണ്ടോ എന്ന് നോക്കിയായിരുന്നു’ എന്ന പരാമര്‍ശം പുസ്തകത്തില്‍ ഉണ്ടെന്നും ഇത് നായര്‍ സ്ത്രീകളെ അപമാനിക്കാന്‍ ആണെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നായര്‍ സ്ത്രീയായ തനിക്ക് സമൂഹത്തില മാനക്കേട് ഉണ്ടാക്കുന്നതാണ് ശശി തരൂരിന്റെ പുസ്തകത്തിലെ പരാമര്‍ശം എന്നു ചൂണ്ടിക്കാട്ടിയാണ് സന്ധ്യ ശ്രീകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more