നഖത്തിന്റെ പരിപാലത്തിനായി ഏറെ സമയം ചിലവഴിക്കുന്നവരാണ് ഇന്ന് പലരും. മനോഹരമായ നെയില്‍ പോളിഷുകള്‍ ഇട്ടും നെയില്‍ ഷേപ്‌സ് ഉപയോഗിച്ച് ഷേപ് ചെയ്തും നഖത്തെ മനോഹരമാക്കുന്നവരാണ് മിക്ക ആളുകളും.[]
നെയില്‍ പോളിഷുകളിലെ നിറങ്ങളിലെ വൈവിധ്യമാണ് ഇന്നത്തെ മറ്റൊരു പ്രത്യേകത. ഡാര്‍ക്ക് നിറങ്ങളിലും മെറ്റാലിക് നിറങ്ങളിലും ഉള്ള നെയില്‍ പോളിഷുകളാണ് ഇന്ന് മിക്കവരും ഇഷ്ടപ്പെടുന്നത്.
അധികം അടുപ്പം കാണിക്കാത്ത റെഡ് വയലറ്റ് യെല്ലോ ഗ്രീന്‍ തുടങ്ങിയ പല നിറങ്ങളും ഇന്ന് ഫാഷനാണ്. പര്‍പ്പിള്‍, ഡാര്‍ക്ക് ചോക്ലേറ്റ് ബ്രൗണ്‍ എന്നിവയും ഇന്ന് ആരാധകര്‍ ഏറെയാണ്.
അതേസമയം അഞ്ചുവിരലുകളിലും വ്യത്യസ്ത നിറങ്ങള്‍ ഇട്ട് തരംഗം സൃഷ്ടിക്കുന്നവരുമുണ്ട്. കടുംനിറങ്ങളിലുള്ള നെയില്‍ പോളിഷുകള്‍ ധരിച്ച് അതിന്റെ മുകളില്‍ ക്രിസ്റ്റലുകള്‍ പതിപ്പിക്കുന്ന രീതിയും ഇന്നുണ്ട്.
കടുംനിറത്തിലുള്ള നെയില്‍ പോളിഷ് അണിയുമ്പോള്‍ ബേസ്‌കോട്ട് ഇടാന്‍ മറക്കരുത്. ഇല്ലെങ്കില്‍ നഖങ്ങളില്‍ മഞ്ഞ നിറമുണ്ടാകാന്‍ സാധ്യതയുണ്ട്. കൂടുതല്‍ കാലം നഖങ്ങളില്‍ നില്‍ക്കുന്ന ലോങ് ലാസ്റ്റിങ് നെയില്‍ പോളിഷുകളും ഗ്ലിറ്റര്‍ പോളിഷും ഇന്ന് വിപണിയിലുണ്ട്.
നെയില്‍ പോളിഷ് തിരഞ്ഞെടുക്കുമ്പോള്‍ ചര്‍മ്മത്തിന്റെ നിറം കൂടി പരിഗണിക്കണം. വെളുത്തനിറക്കാര്‍ക്ക് ബ്രൈറ്റ് പിങ്ക്, റെഡ്, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങള്‍ കൂടുതല്‍ അനുയോജ്യമാകും.
ചോക്ലേറ്റ് ബ്രൗണ്‍, ഗ്രീന്‍ ബ്രൈറ്റ് ബ്ലൂ എന്നീ നിറങ്ങള്‍ കൂടുതല്‍ യോജിക്കുന്ന ഇരുണ്ട നിറക്കാര്‍ക്കാണ്.