| Wednesday, 28th March 2018, 8:03 pm

'മോദിജീ... അന്നു നിങ്ങള്‍ ഇതൊക്കെയാണ് പറഞ്ഞത്'; മോദിയുടെ വാഗ്ദാനലംഘനം തുറന്നുകാണിച്ച് നിയമസഭയില്‍ ചന്ദ്രബാബു നായിഡുവിന്റെ വീഡിയോ പ്രദര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനലംഘനം നിയമസഭയില്‍ തുറന്നുകാണിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പിനു മുന്‍പും ശേഷവും മോദി നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ നിയമസഭയില്‍ സജ്ജീകരിച്ച സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു നായിഡു കേന്ദ്രസര്‍ക്കാരിന്റെയും മോദിയുടെയും ഇരട്ടത്താപ്പ് തുറന്നുകാണിച്ചത്.

സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പ് കാംപെയ്‌നില്‍ മോദി പറഞ്ഞിരുന്നത് നിങ്ങള്‍ എന്നെ ദല്‍ഹിയിലേക്ക് അയക്കുകയാണെങ്കില്‍ പ്രത്യേക സംസ്ഥാനമെന്ന നിങ്ങളുടെ ആഗ്രഹം ഞാന്‍ സഫലീകരിക്കുമെന്നാണ്. ഇതിന്റെ വീഡിയോയും നായിഡു പ്രദര്‍ശിപ്പിച്ചു.


Also Read:  ചോദ്യപേപ്പര്‍ ചോര്‍ച്ച; ‘മോദിജീ… നമ്മുടെ പരീക്ഷാ പോരാളികളുടെ ഭാവിയാണ് നിങ്ങള്‍ തകര്‍ത്തത്’; ഇത് പേപ്പര്‍ ചോര്‍ത്തുന്ന സര്‍ക്കാരെന്നും കോണ്‍ഗ്രസ്


“അമരാവതിയില്‍ ഈ നിമിഷം നില്‍ക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു… പുന:സംഘടന നിയമത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ വാഗ്ദാനങ്ങളും പാലിക്കും.” അധികാരത്തില്‍ വന്നതിനുശേഷം മോദി ആന്ധ്രയിലെ ജനങ്ങളോട് പറഞ്ഞ വാചകമാണിത്.

താന്‍ നീതിക്കായി പോരാടുകയാണെന്നും എന്നാല്‍ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും അത് പരിഗണിക്കാതെ പ്രതികാര നടപടിയുമായി മുന്നോട്ടുപോകുകയാണെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. എല്ലാത്തിനും ചര്‍ച്ചയാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. പ്രത്യേക പദവി എന്ന ബില്ലിനെക്കുറിച്ചുള്ള പുരോഗതി അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഭരണകൂടത്തിന് അത് പറയാനുള്ള ഉത്തരവാദിത്വവുമുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിരുത്തരവാദിത്വപരമായാണ് പെരുമാറുന്നതെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.


Also Read: അഴിമതി: 2017ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 26,000ത്തിലധികം പരാതികള്‍


ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഉത്തരം പറയണമെന്ന് നായിഡു ആവശ്യപ്പട്ടു. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനാവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും തങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ കള്ളം പറഞ്ഞിരിക്കുകയാണ്. ഇക്കാര്യം പ്രധാനമന്ത്രിക്ക് അറിവുള്ളതാണോയെന്നും അദ്ദേഹം ചോദിച്ചു.

Watch This Video:

We use cookies to give you the best possible experience. Learn more