| Friday, 8th September 2023, 5:48 pm

തലവര തെളിയുമെന്നും പറഞ്ഞിരിക്കാതെ കഠിനാധ്വാനം ചെയ്യണം, അതാണ് ചെറുപ്പക്കാരോട് പറയാനുള്ളത്: നഹാസ് ഹിദായത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോഫിയ പോളിനെപ്പറ്റി സംസാരിക്കുകയാണ് പുതുമുഖ സംവിധായകൻ നഹാസ് ഹിദായത്ത്. സിനിമ വിജയിക്കേണ്ടത് തന്റെ ആവശ്യമായിരുന്നുവെന്നും എങ്കിലേ നാളെ ഒരു പത്ത് പുതുമുഖ സംവിധായകന്മാർ വരുമ്പോൾ അവർക്കും സോഫിയ കൈ കൊടുക്കുകയുള്ളു എന്നും നഹാസ്‌ പറഞ്ഞു. സൈന സൗത്ത് പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നഹാസ്.

‘ ചെറുപ്പക്കാരോട് പറയാനുള്ളത് നിങ്ങൾ ഈ ലക്കിലൊക്കെ വിശ്വസിച്ച് തലവര തെളിയുമെന്നൊക്കെ പറഞ്ഞിരിക്കാതെ ഹാർഡ് വർക്ക് ചെയ്തോണ്ടിരിക്ക്. നിങ്ങളുടെ ആഗ്രഹം സ്ട്രോങ്ങ് ആണെങ്കിൽ അവിടെയെത്തും. ലോകേഷ് ഒക്കെ പറയുന്നതുപോലെ ഇറങ്ങിയ പടത്തിന് നൂറ്റമ്പത് രൂപ കൊടുത്തവർക്കുള്ള പടമാണ് നമ്മൾ കൊടുക്കേണ്ടത്. നമ്മൾ അവരെ പറ്റിയാണ് ചിന്തിക്കേണ്ടത്.

ഇപ്പൊ ഒന്ന് ചിന്തിച്ചു നോക്കിയേ ഒരു കുടുംബം അവരുടെ വീട്ടിൽ നിന്ന് ഇറങ്ങി മക്കളെയൊക്കെ ഒരുക്കി വണ്ടിയെടുത്തു ബ്ലോക്കികൂടെ കടന്ന് തിയേറ്ററിൽ വന്ന് പടം കാണുക എന്ന് പറഞ്ഞാൽ അതിന് ഇത്തിരി എഫേർട്ട് ഇടണം. ഒ.ടി.ടിയിൽ കാണാൻ ഇത്രയും പാടില്ല. അവർ അത്രയും മെനക്കെട്ട് വരുകയാണ്. അങ്ങനെ വന്നു കഴിയുമ്പോൾ ആഗ്രഹിച്ച ഒരു പടം കൂടെ കൊടുത്താൽ അവർ ഇനിയും വരും. ഇല്ലെങ്കിൽ പിന്നെ ഒരു മൂന്നു നാല് പടം കഴിയുമ്പോൾ അവർ പറയും ‘എന്തിനാ ഇതൊക്കെ കാണുന്നെ, ടി.വിയിൽ വരത്തില്ലേ അപ്പോൾ കണ്ടാൽ പോരെ’ എന്ന്. ആ തീരുമാനത്തിലേക്ക് അവർ പോവാതിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. തിയേറ്റർ ഓഡിയൻസ് എന്നാൽ തിയേറ്റർ ഓഡിയൻസാണ്. അത് മിസ് ആയി പൊക്കോണ്ടിരുന്നാൽ പ്രശ്നമാണ്.

എനിക്ക് മാഡത്തോട് പറയുമ്പോൾ ഞാൻ എന്റെ ആഗ്രഹമാണ് പറയുന്നത്. ഇത് തിയേറ്ററിക്കൽ സിനിമയാണ്, ഇങ്ങനെ എടുത്താലെ ഇത് വർക്ക് ഔട്ട് ആവുകയുള്ളൂ, അതിന്റെ സ്‌കെയിൽ ഇതായിരിക്കും, ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ എന്നെ കണ്ട്രോൾ ചെയ്ത് കഴിഞ്ഞാൽ പിന്നെ ഈ സിനിമയില്ല എന്നൊക്കെ മാഡത്തോട് പറഞ്ഞു. മാഡം എന്നെ ട്രസ്റ്റ് ചെയ്തു. ഇത്ര ബജറ്റിൽ തീർത്തിരിക്കും. അതിന്റെ അപ്പുറത്തേക്ക് പോവാതെ നോക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. അതിന് എനിക്ക് ഫ്രീഡം തരണം.

മാഡം ഇതിന് പത്തു മുതൽ പതിനൊന്നു വരെ ചിലവ് വരും, നമുക്ക് ഇത്രയും ആർടിസ്റ്റിനെ വേണം, അൻപറിവിനെ പോലെയുള്ള ആളുകളെ കൊണ്ട് വരണം, സാം.സി.എസിനെ പോലുള്ള ആളുകളെ വേണം എന്നൊക്കെ ആദ്യമേ ഓപ്പൺ ആയി പറയണം.

ഞാൻ പുതിയ ആളാണ്. എന്റെ ടീം വലുതായാൽ മാത്രമേ എനിക്ക് അതിന്റെ റിസൾട്ട് കൊണ്ട് വരാൻ കഴിയുള്ളു. എനിക്കും ഇവിടെ നിൽക്കണം മാഡത്തിനും ഇവിടെ നിൽക്കണം. ഇവിടെ ഞാൻ പ്രൂവ് ചെയ്താൽ മാഡം ഇനിയും പത്തുപേർക്ക് കൈകൊടുക്കും. ഇവിടെ ഞാൻ പരാജയപ്പെട്ടാൽ ഇനി പുതുമുഖങ്ങൾക്ക് കൈ കൊടുക്കില്ലായിരിക്കും. മുന്നേ തന്നെയുള്ള സംവിധായകനർക്ക് മാത്രമേ വഴി തുറക്കുകയുള്ളു. എന്റെ ഉത്തരവാദിത്തം വലുതാണ്. അത് ഞാൻ മനസിലാക്കുന്നുണ്ട്. മാഡം എന്നെ ട്രസ്റ്റ് ചെയ്യൂ ഞാൻ ഈ പടം ചെയ്യാം എന്നാണ് ഞാൻ സോഫിയ പോളിനോട് പറഞ്ഞത്,’ നഹാസ് പറഞ്ഞു.

Content Highlight:Nahas said that it was his need for the film to be successful and if ten new directors come tomorrow then he will give Sofia’s hand to them too.

We use cookies to give you the best possible experience. Learn more