ആര്‍.ഡി.എക്‌സ് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ നഹാസ് ഹിദായത്ത്. പുതുമ വേണം എന്നുള്ളതുകൊണ്ടാണ് പെപെയെയും നീരജ് മാധവനെയും ഷൈന്‍ നിഗത്തെയും ആര്‍.ഡി.എക്‌സിലേക്ക് കാസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഷെയ്ന്‍ നിഗം ഇതുവരെ ആക്ഷന്‍ സിനിമ ചെയ്തിട്ടില്ലെന്നും ഇപ്പോഴെല്ലെങ്കില്‍ എപ്പോഴാണ് ഇത്തരം വേഷം ചെയ്യുകയെന്നും നഹാസ് പറഞ്ഞു. പോപ്പര്‍ സ്‌റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു പുതുമ വേണം എന്നതുകൊണ്ടാണ് പെപെയെയും നീരജ് മാധവനെയും ഷെയ്ന്‍ നിഗത്തെയും കാസ്റ്റ് ചെയ്തത്. ഇന്ന ആള്‍ ഇത് ചെയ്യുമെന്ന് പറഞ്ഞ് കാണുമ്പോയുള്ള അനുഭവവും, ഇയാള്‍ ഇങ്ങനെ ഒക്കെ ചെയ്യുമോ എന്നോര്‍ത്ത് കാണുമ്പോയുള്ള വ്യത്യാസവുമുണ്ടല്ലോ, അതാണ് കാര്യം. ഇപ്പോള്‍ പെപ്പെയുടെ കാടന്‍ ഇടിക്ക് ഭയങ്കര ഫാന്‍സാണ്. പെപ്പയുടെ കാടന്‍ ഇടിയും കാണാം അല്ലാത്തൊരു വേര്‍ഷനും ഇതിലുണ്ട്. പെപ്പെയുടെ ക്യാരക്ടര്‍ ഭയങ്ക ഇന്ററസ്റ്റിങ് ആയിരിക്കും. ഷെയ്ന്‍ അങ്ങനെ ആക്ഷന്‍ പടം ചെയ്തിട്ടില്ല. ഇവരൊക്കെ ഈ ഏജ് വിട്ടുകഴിഞ്ഞാല്‍ പിന്നെ എപ്പോഴാണ് ചെയ്യുന്നത്. കുറച്ച് കഴിഞ്ഞാല്‍ പോയി, ഇപ്പോള്‍ കാണുന്ന ഒരു രസമുണ്ടല്ലോ. പണ്ട് ധനുഷൊക്കെ മെലിഞ്ഞിരിക്കുമ്പോഴുള്ള രസമുണ്ടല്ലോ. ഷെയ്ന്‍ ഇപ്പോള്‍ ഇത് ചെയ്ത് കഴിഞ്ഞാല്‍ അടിപൊളിയായിരിക്കും എന്നുള്ളത് കൊണ്ടാണ് ഷൈനിന്റെ അടുത്തേക്ക് പോയത്. നീരജിന് പിന്നെ ഫ്‌ളക്‌സിബിലിറ്റി ഉണ്ട്. ആള്‍ക്ക് അങ്ങനെത്തെ ഒരു ചലഞ്ചിങ് ക്യാരക്ടര്‍ കൊടുത്താല്‍ നന്നായിരിക്കുമെന്ന് തോന്നി,’ അദ്ദേഹം പറഞ്ഞു.
ക്രൗഡഡ് ആയിട്ടുള്ള പ്രേക്ഷകരുടെ ഇടയില്‍ ഇരിക്കുമ്പോള്‍ ഭയങ്കരമായി വര്‍ക്കാവുന്ന പടമാണ് ആര്‍.ഡി.എക്‌സെന്നാണ് താന്‍ കരുതുന്നതെന്നും തിയേറ്റര്‍ അനുഭവം മനസില്‍ കണ്ടായിരുന്നു ആര്‍.ഡി.എക്‌സ് പ്ലാന്‍ ചെയ്തതെന്നും നഹാസ് പറഞ്ഞു.
‘ക്രൗഡഡ് ആയിട്ടുള്ള പ്രേക്ഷകരുടെ ഇടയില്‍ ഇരിക്കുമ്പോള്‍ ഭയങ്കരമായി വര്‍ക്കാവുന്ന പടമാണ് ആര്‍.ഡി.എക്‌സെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കയ്യടിയോടും വിസിലടിയോടൊക്കെ കൂടെ കാണേണ്ട ഒരു പടമാണ്. ഇപ്പോള്‍ മള്‍ട്ടി സ്റ്റാര്‍ പരിപാടികള്‍ വന്നുകൊണ്ടിരിക്കുകയാണ്. നമ്മള്‍ പടം ഒന്ന് കണ്ട് ഒരു സ്റ്റാറിനെ കണ്ട് വരുമ്പോഴേക്കും നമുക്ക് ഇഷ്ടപ്പെട്ട അടുത്ത സ്റ്റാര്‍ വരും. അവര്‍ ഒത്തിരി കയ്യടി നേടും. നമുക്ക് മടുപ്പിക്കുന്നില്ല. തിയേറ്ററില്‍ വാച്ചമ്പിള്‍ ആയിട്ട് അങ്ങ് പൊയ്‌കൊണ്ടിരിക്കുകയാണ്, ആ മാറ്റമാണ് മള്‍ട്ടിസ്റ്റാറിലേക്ക് ചിന്തിക്കാമെന്ന് കരുതിയത്. മൂന്ന് ആളുകള്‍ വന്ന് ഇങ്ങനെ ഒരു കഥ വന്നുകഴിഞ്ഞാല്‍, ആളുകള്‍ ഇഷ്ടമുള്ള മൂന്ന് പേര്‍ വന്നുകഴിഞ്ഞാല്‍, അവരുടെ കോമ്പിനേഷന്‍ കാണാനുള്ള ക്യൂരിയോസിറ്റി കാണുമല്ലോ, അതിന്റെ കൂടെ ആക്ഷനും.
തല്ലുമാല കണ്ടപ്പോള്‍ വലിയ കോണ്‍ഫിഡന്‍സ് ആയിരുന്നു. ഈ മൂന്ന് പേരെ വെച്ച് ഒരു ആക്ഷന്‍ പടം ചെയ്യാമെന്നായിരുന്നു ആദ്യം ചിന്ത വന്നത്. ഒരാള്‍ ഇമോഷണലി കഥയെ കൊണ്ടുപോകും, പിന്നെ അടുത്ത ഒരാള്‍ വരുമ്പോഴേക്കും അതിന്റെ ഒരു മാറ്റം കഥക്ക് സംഭവിക്കുന്നു, പിന്നെ മൂന്നാമതൊരാള്‍ വരുന്നു. ഇവരെ മൂന്നാളെയും സ്‌ക്രീനില്‍ കാണുമ്പോയുള്ള ആഹ്ലാദം, ഇതാണ് എക്‌സൈറ്റ് ചെയ്യിച്ചത്. തിയേറ്ററില്‍ പോയി കയ്യടിച്ചും വിസിലടിച്ചും സിനിമ കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. തിയേറ്റര്‍ അനുഭവം മനസില്‍ കണ്ടായിരുന്നു ആര്‍.ഡി.എക്‌സ് പ്ലാന്‍ ചെയ്തത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Nahas hidhayath talks about RDX