| Monday, 2nd October 2023, 2:50 pm

ആർ.ഡി.എക്സിന്റെ സംവിധായകനായ ശേഷം എനിക്ക് വന്ന മാറ്റം ഇതാണ്: നഹാസ് ഹിദായത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനായ  ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നഹാസ് ഹിദായത്ത്. ഉമ്മയുമൊത്ത് ഫ്ലാറ്റ് എടുത്ത് കൂടെ താമസിക്കുന്നതാണ് തനിക്ക് വന്ന മാറ്റമെന്നും ഒരുപാട് കാലമായുള്ള തന്റെ ആഗ്രമാണ് ഇതെന്നും നഹാസ് പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ജീവിതത്തിൽ വന്ന മാറ്റം എന്തെന്നുവെച്ചാൽ  ഉമ്മയെ കൊണ്ട് വന്ന് ഫ്ലാറ്റ് എടുത്തിട്ട്  കൂടെ താമസിക്കുന്നു എന്നതാണ്. എട്ട് പത്ത് വർഷമായിട്ട് ഞാൻ  അവരുടെ ഗസ്‌റ്റാണ്. വല്ലപ്പോഴും  പോയിട്ട്, ആ വീട്ടിൽ   രണ്ട് ദിവസത്തിൽ കൂടുതൽ നില്ക്കാൻ പറ്റില്ല. മൂന്നാമത്തെ ദിവസം നിൽക്കുകയാണെങ്കിൽ ചോദ്യം വരുമല്ലോ. വീട്ടിൽ നിന്നല്ല  പക്ഷെ കുടുംബത്തിൽ നിന്നുള്ളവർ ചോദിക്കും.  ‘പരിപാടി എന്തായി പടം വല്ലതും നടക്കുമോ’  എന്നൊക്കെ. ഞാൻ വീട്ടിൽ  നിൽക്കുന്നത് കാണുമ്പോൾ  അവർക്കും വിഷമമാണ്. അപ്പോൾ ഞാൻ തിരിച്ച് ഓടി വരുമായിരുന്നു.

ഒരുപാട് കാലത്തിന് ശേഷം ഞാനും ഉമ്മയും ഇപ്പോഴാണ് ഒരുമിച്ച് താമസിക്കുന്നത്. ഉമ്മയെ ഇങ്ങോട്ട്  കൊണ്ട് വരണം നന്നായിട്ട് നോക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ്. മകൻ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ ഉമ്മാക്ക്  പറയാമല്ലോ  ഇതാണ് എന്നുള്ളത്.

ഇതുവരെ മകൻ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ എറണാകുളത്താണ് എന്നെ പറയുകയുള്ളൂ. ജോലിയൊന്നും പറയുകയില്ല. എറണാകുളത്ത്  എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ‘അവൻ അവിടെ  എന്തൊക്കയോ പരിപാടി ഉണ്ടെടി’ എന്നായിരുന്നു  ഫ്രണ്ട്സിനോടൊക്കെ പറഞ്ഞിരുന്നത്. ഇപ്പോൾ ഉമ്മ പ്രോപ്പർ ആയി പറയുന്നുണ്ട്,’

പടം കണ്ടതിന്  ശേഷം ഉമ്മ വന്ന് കെട്ടിപ്പിടിച്ച്‌ കരയുകയായിരുന്നെന്ന്  നഹാസ് ഹിദായത്ത് പറഞ്ഞു. താൻ ഒരു യാഥാസ്ഥിതിക  കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും  കലാപരമായി തന്റെ കുടുംബത്തിലെ ആർക്കും ഒരു  ബന്ധവുമില്ലെന്നും നഹാസ് പറഞ്ഞു. എറണാകുളത്തേക്ക് താൻ വരുന്നത് വീട്ടുകാരോട്  കോഴ്സ് പഠിക്കാൻ ഉണ്ടെന്ന് കള്ളം പറഞ്ഞിട്ടാണെന്നും നഹാസ് കൂട്ടിച്ചേർത്തു.

സംവിധായകനായ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നഹാസ് ഹിദായത്ത്. ഉമ്മയുമൊത്ത് ഫ്ലാറ്റ് എടുത്ത് കൂടെ താമസിക്കുന്നതാണ് തനിക്ക് വന്ന മാറ്റമെന്നും ഒരുപാട് കാലമായുള്ള തന്റെ ആഗ്രമാണ് ഇതെന്നും നഹാസ് പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ജീവിതത്തിൽ വന്ന മാറ്റം എന്തെന്നുവെച്ചാൽ ഉമ്മയെ കൊണ്ട് വന്ന് ഫ്ലാറ്റ് എടുത്തിട്ട് കൂടെ താമസിക്കുന്നു എന്നതാണ്. എട്ട് പത്ത് വർഷമായിട്ട് ഞാൻ
അവരുടെ ഗസ്‌റ്റാണ്. വല്ലപ്പോഴും പോയിട്ട്, ആ വീട്ടിൽ രണ്ട് ദിവസത്തിൽ കൂടുതൽ നില്ക്കാൻ പറ്റില്ല. മൂന്നാമത്തെ ദിവസം നിൽക്കുകയാണെങ്കിൽ ചോദ്യം വരുമല്ലോ. വീട്ടിൽ നിന്നല്ല പക്ഷെ കുടുംബത്തിൽ നിന്നുള്ളവർ ചോദിക്കും. ‘പരിപാടി എന്തായി പടം വല്ലതും നടക്കുമോ’ എന്നൊക്കെ. ഞാൻ വീട്ടിൽ നിൽക്കുന്നത് കാണുമ്പോൾ അവർക്കും വിഷമമാണ്. അപ്പോൾ ഞാൻ തിരിച്ച് ഓടി വരുമായിരുന്നു.

ഒരുപാട് കാലത്തിന് ശേഷം ഞാനും ഉമ്മയും ഇപ്പോഴാണ് ഒരുമിച്ച് താമസിക്കുന്നത്. ഉമ്മയെ ഇങ്ങോട്ട് കൊണ്ട് വരണം നന്നായിട്ട് നോക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ്. മകൻ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ ഉമ്മാക്ക് പറയാമല്ലോ ഇതാണ് എന്നുള്ളത്.

ഇതുവരെ മകൻ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ എറണാകുളത്താണ് എന്നെ പറയുകയുള്ളൂ. ജോലിയൊന്നും പറയുകയില്ല. എറണാകുളത്ത് എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ‘അവൻ അവിടെ എന്തൊക്കയോ പരിപാടി ഉണ്ടെടി’ എന്നായിരുന്നു ഫ്രണ്ട്സിനോടൊക്കെ പറഞ്ഞിരുന്നത്. ഇപ്പോൾ ഉമ്മ പ്രോപ്പർ ആയി പറയുന്നുണ്ട്,’

പടം കണ്ടതിന് ശേഷം ഉമ്മ വന്ന് കെട്ടിപ്പിടിച്ച്‌ കരയുകയായിരുന്നെന്ന് നഹാസ് ഹിദായത്ത് പറഞ്ഞു. താൻ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും കലാപരമായി തന്റെ കുടുംബത്തിലെ ആർക്കും ഒരു ബന്ധവുമില്ലെന്നും നഹാസ് പറഞ്ഞു. എറണാകുളത്തേക്ക് താൻ വരുന്നത് വീട്ടുകാരോട് കോഴ്സ് പഠിക്കാൻ ഉണ്ടെന്ന് കള്ളം പറഞ്ഞിട്ടാണെന്നും നഹാസ് കൂട്ടിച്ചേർത്തു.

Content Highlight:  Nahas Hidayat talks about the changes in his life after becoming a director

We use cookies to give you the best possible experience. Learn more