| Saturday, 21st December 2019, 11:29 pm

മകള്‍ക്ക് സ്വന്തം ആശയങ്ങള്‍ സ്വതന്ത്രമായി പ്രകാശിപ്പിക്കാനുള്ള അവകാശം സൗരവ് ഗാംഗുലി നല്‍കണമെന്ന് നഗ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്തെ നിലവിലെ അവസ്ഥയെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയ സനാ ഗാംഗുലിയെ അഭിനന്ദിച്ച് മുന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. അതേ സമയം മകള്‍ക്ക് സ്വന്തം ആശയങ്ങള്‍ സ്വതന്ത്രമായി പ്രകാശിപ്പിക്കാനുള്ള അവകാശം നല്‍കാന്‍ സനയുടെ പിതാവും ബി.സി.സി.ഐ അദ്ധ്യക്ഷനായ സൗരവ് ഗാംഗുലി തയ്യാറാവണമെന്നും നഗ്മ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് ഗാംഗുലിയുടെ മകള്‍ ഫാസിസ്റ്റ് ഭരണകൂടത്തെ പറ്റി പരാമര്‍ശിക്കുന്ന ഖുഷ്വന്ത് സിങ് എഴുതിയ ദി എന്‍ഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സനയുടെ പോസ്റ്റ്. എന്നാല്‍ ഇത് വലിയ ചര്‍ച്ചയായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സ്റ്റോറി ഡിലീറ്റ് ചെയ്തതിനു പിന്നില്‍ സൗരവ് ഗാംഗുലിയെ ചുറ്റിപ്പറ്റി നാളുകളായി കേള്‍ക്കുന്ന അഭ്യൂഹങ്ങളാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.തന്റെ മകള്‍ക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായമായില്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more