മുംബൈ: രാജ്യത്തെ നിലവിലെ അവസ്ഥയെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയ സനാ ഗാംഗുലിയെ അഭിനന്ദിച്ച് മുന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. അതേ സമയം മകള്‍ക്ക് സ്വന്തം ആശയങ്ങള്‍ സ്വതന്ത്രമായി പ്രകാശിപ്പിക്കാനുള്ള അവകാശം നല്‍കാന്‍ സനയുടെ പിതാവും ബി.സി.സി.ഐ അദ്ധ്യക്ഷനായ സൗരവ് ഗാംഗുലി തയ്യാറാവണമെന്നും നഗ്മ പറഞ്ഞു.
I congratulate @sanaganguly on her views on the current situation prevailing in the country& urge her & @SGanguly99 that he Should allow her to share her views freely & encourage her thoughts to let it make known them in the publidomain after knowing that she eligible age tovote
— Nagma (@nagma_morarji) December 20, 2019
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസമാണ് ഗാംഗുലിയുടെ മകള്‍ ഫാസിസ്റ്റ് ഭരണകൂടത്തെ പറ്റി പരാമര്‍ശിക്കുന്ന ഖുഷ്വന്ത് സിങ് എഴുതിയ ദി എന്‍ഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സനയുടെ പോസ്റ്റ്. എന്നാല്‍ ഇത് വലിയ ചര്‍ച്ചയായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.