| Thursday, 9th August 2018, 4:58 pm

നാഗസാക്കി ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതമാകാതെ ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗസാക്കിയില്‍ ദുരന്തം വിതച്ചിട്ട് ഇന്നേക്ക് 73 ആണ്ട് തികയുന്നു. അന്നത്തെ ദുരന്തത്തില്‍ നിന്ന് ഇന്നും ജപ്പാന്‍ ജനത മോചിതമായിട്ടില്ല. എങ്കിലും അമേരിക്ക പാടെ തകര്‍ത്ത ജപ്പാന്‍ ഇന്ന് എല്ലാ രീതിയിലും മുന്‍പന്തിയില്‍ എത്തിയിരിക്കുന്നു.

ജര്‍മനി, ഇറ്റലി,ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അടങ്ങിയ അച്ചുതണ്ട് ശക്തികളെ ഇല്ലായ്മ ചെയ്യുന്നതിനായ് സഖ്യകക്ഷികളില്‍ ഉള്‍പ്പെട്ട അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ ഒടുവിലത്തെ നീക്കമായിരുന്നു ജപ്പാനില്‍ അണു ബോംബ് വര്‍ഷിക്കല്‍. 1945 ജൂലൈ 16 ന് മാന്‍ ഹട്ടണിലെ പരീക്ഷണശാലയില്‍ “”ഗാഡ്ജക്ട്”” എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം ബോംബിന്റെ മാതൃക വിജയകരമായി പരീക്ഷിച്ചു.

ALSO READ: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചു

തുടര്‍ന്ന് ന്യൂമെക്സിക്കോയിലെ അലാമോഗാര്‍ഡോയില്‍ വച്ച് “”ട്രിനിറ്റി”” എന്ന പേരില്‍ ആണവായുധം പരീക്ഷിക്കപ്പെട്ടു. ലോകത്തിലെ ആദ്യ ആണവ പരീക്ഷണം തന്നെ വിജയം കണ്ടു.

1945 ജൂലൈ 20 മുതല്‍ ജപ്പാനെ ലക്ഷ്യം വച്ച് വ്യോമാഭ്യാസങ്ങള്‍ക്ക് അമേരിക്ക തുടക്കമിട്ടു. പോസ്റ്റ് ഡാനില്‍ വച്ച് നടന്ന സമ്മേളനത്തില്‍ അമേരിക്ക ജപ്പാന് നേരെ പ്രയോഗിച്ച “”സമ്പൂര്‍ണ്ണ നാശം”” എന്ന പദത്തിന് ഇത്രയും വ്യാപ്തി ഉണ്ടാകുമെന്ന് ലോകം വൈകാതെ തന്നെ തിരിച്ചറിഞ്ഞു.

4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള ഫാറ്റ് മാന്‍ (തടിച്ച മനുഷ്യന്‍) എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് 1945 ആഗസ്റ്റ് 9 ന് രാവിലെ 10:55 ന് ജപ്പാനില്‍ പതിഞ്ഞു. ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതിന് പിന്നാലെയായിരുന്നു നാഗസാക്കിക്ക് നേരെ ഉണ്ടായ ആക്രമണവും. ആഗോള യുദ്ധചരിത്രത്തില്‍ അവസാനമായി പരീക്ഷിക്കപ്പെട്ട അണുബോംബാണ് ഫാറ്റ് മാന്‍.

ALSO READ: ഇടുക്കി അണക്കെട്ടിന്റെ ട്രയല്‍ റണ്‍ തുടങ്ങി: അണക്കെട്ട് തുറന്നു വിടുന്നത് നാലു മണിക്കൂര്‍

ബോംബ് വര്‍ഷിക്കുന്നതിനായി അമേരിക്ക ഉപയോഗിച്ച ബി-29 എന്ന യുദ്ധവിമാനം പറത്തിയത് ബ്രിഗേഡിയന്‍ ജനറല്‍ ചാള്‍സ് സ്വിനിയാണ്. കോക്കുറയില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്റെ ആയുധസംഭരണശാല തകര്‍ക്കുക എന്നതായിരുന്നു അമേരിക്കയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ വ്യവസായ ശാലയില്‍ നിന്ന് ഉയര്‍ന്ന പുകയില്‍ ലക്ഷ്യ സ്ഥാനം നിര്‍ണ്ണയിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല.

എന്നാല്‍ പദ്ധതി ഉപേക്ഷിക്കാതെ അമേരിക്കന്‍ യുദ്ധവിമാനം നാഗസാക്കിയെ ലക്ഷ്യമാക്കി പറന്നു. മിനിട്ടുകള്‍ക്ക് ഉള്ളില്‍ നാഗസാക്കിയെ ചുട്ട് ചാരമാക്കി. നാല്‍പതിനായിരത്തിലെറെ ജീവനുകള്‍ ഇല്ലാതാക്കിയ ആക്രമണത്തില്‍ ജപ്പാന്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 80,000ലേറെ ആളുകളാണ് കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.

എന്നാല്‍ സ്ഫോടനം ബാക്കി വച്ച ആണവ വികിരണങ്ങളുടെ ആഘാതത്തില്‍ നിന്ന് ജപ്പാന്‍ ഇന്നും മോചിതമായിട്ടില്ല.

ALSO READ: ബി.ജെ.പി അധികാരത്തിലിരിക്കുന്നിടത്തെല്ലാം ദളിതര്‍ അടിച്ചമര്‍ത്തപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്നു: രാഹുല്‍ ഗാന്ധി

നാഗസാക്കി സ്ഫോടനത്തിന്റെ 66 ാം വാര്‍ഷികാഘോഷത്തില്‍ ദുരന്തത്തിന്റെ ദൃക്‌സാക്ഷിയും ഇരകളും ബന്ധുക്കളും ഒത്ത് കൂടിയത് ലോക ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഹിരോസ് അന്ന് ജനശ്രദ്ധ പിടിച്ചു പറ്റി. ആണവ വികിരണങ്ങള്‍ സമ്മാനിച്ച ശരീരവുമായി അദ്ദേഹം ജപ്പാന്‍ ജനതയെ പ്രതിനിധാനം ചെയ്തു.

അന്ന് 16 വയസ്സ് മാത്രം പ്രായമായ ഹിരോസിന് ഇന്ന് വയസ്സ് 81. നാഗസാക്കിയെ തന്നെ ഇല്ലാതാക്കിയ ആ ദുരന്തം ഹിരോസ് ഇന്നും അതേ ഞെട്ടലോട് കൂടി ഓര്‍ക്കുന്നു.

ഒരൊറ്റ ദിവസം കൊണ്ട് നാല്‍പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയില്‍ പൊലിഞ്ഞത്. അമേരിക്ക തീര്‍ത്ത പകയുടെ ബാക്കി പത്രമായി നാഗസാക്കിയില്‍ അറ്റോമിക് ബോംബ് മ്യൂസിയം സ്ഥിതി ചെയ്യുന്നു.

മാനവരാശിയെ സംബന്ധിച്ച് ഒരു വലിയ ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് ഹിരോഷിമയും, നാഗസാക്കിയും. ലോകം കണ്ട മഹാ വിപത്തിന്റെ നേര്‍സാക്ഷികളാണ് ഇവ.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more