സ്ത്രീ സംവരണത്തിനെതിരായ നാഗാലാന്‍ഡ് കലാപം പുതിയ തലത്തിലേക്ക്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ ബന്ദാരംഭിച്ചു
India
സ്ത്രീ സംവരണത്തിനെതിരായ നാഗാലാന്‍ഡ് കലാപം പുതിയ തലത്തിലേക്ക്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ ബന്ദാരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th February 2017, 8:16 am

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ത്രീസംവരണം അനുവദിച്ചതിനെതിരെയാണ് നാഗാലാന്‍ഡില്‍ പ്രക്ഷോഭം. രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.


കൊഹിമ: തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണത്തിനെതിരെ നാഗാലാന്‍ഡില്‍ ആരംഭിച്ച പ്രക്ഷോഭം പുതിയ തലത്തിലേക്ക്. സംവരണം നീക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യമാണ് പ്രക്ഷോഭകാരികള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. ആവശ്യമുന്നയിച്ച് നാഗാലാന്‍ഡില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണിവര്‍.


Also read പതിനേഴുകാരിയെ ബലാത്സംഘം ചെയ്തുകൊന്ന സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരായ ഹാഷ്ടാഗ് ക്യാംപെയ്‌നില്‍ പങ്കുചേര്‍ന്ന് കമല്‍ഹാസന്‍


നാഗാ ഗോത്രങ്ങള്‍ നയിക്കുന്ന പ്രക്ഷോഭം രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെയാണ് അക്രമം അഴിച്ചു വിട്ടിരിക്കുന്നത്. നാഗാലാന്‍ഡ് ട്രൈബ്‌സ് ആക്ഷന്‍ കമ്മിറ്റി (എന്‍.എ.ടി.സി)യും ജോയിന്റ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി(ജെ.സി.സി)യും ഉദ്യോഗസ്ഥര്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നത് തടയുകയാണ്. കൊഹിമയിലും ദിമാപൂരിലുമാണ് ഇന്നലെയും പ്രക്ഷോഭങ്ങള്‍ നടന്നത്. സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ പ്രവേശിക്കകുന്നതും തങ്ങള്‍ തടഞ്ഞെന്ന് എന്‍.എ.ടി.സി കണ്‍വീനര്‍ കെ.ടി വില്ലി പറഞ്ഞു.

20 ഗവണ്‍മെന്റ് ഓഫീസുകള്‍ അഗ്നിക്കിരയായെങ്കിലും സ്ഥിതികള്‍ പൊതുവേ സമാധാനകരമാണ്. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ബന്ദ് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും താഴെയിറക്കുന്നത് വരെ സമരം തുടരുമെന്നും വില്ലി അറിയിച്ചു. തങ്ങള്‍ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്നും മറ്റു രണ്ടും നേടിയെടുക്കും വരെയും സമരം തുടരാനാണ് തീരുമാനമെന്നും വില്ലി കൂട്ടിച്ചേര്‍ത്തു.


Dont miss ലോ അക്കാദമി ഭൂമി: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം പിണറായി വിജയന്റെ മറുപടി പൂര്‍ണ്ണ രൂപത്തില്‍ വായിക്കാം 


ഇലക്ഷന്‍ മാറ്റിവെക്കുക, സര്‍ക്കാര്‍ രാജിവെക്കുക, രണ്ട് പ്രതിഷേധക്കാരുടെ മരണത്തിന് ഉത്തരാവാദിയായ ദിമാപൂര്‍ പൊലീസ് കമ്മീഷണറും പൊലീസുകാരെയും പുറത്താക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കന്നത്. ഇതില്‍ ഇലക്ഷന്‍ മാറ്റിവെക്കുക മാത്രമേ ചെയതിട്ടുള്ളൂവെന്നും മറ്റു രണ്ടു ലക്ഷ്യങ്ങളും നേടിയെടുക്കേണ്ടതുണ്ടെന്നും എന്‍.ടി.എ.സി കണ്‍വീനര്‍ പറഞ്ഞു. ദിമാപൂരില്‍ നടന്ന പൊലീസ് വെടിവെപ്പിലായിരുന്നു രണ്ട് പേര്‍ കൊല്ലപ്പെട്ടത്.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ത്രീസംവരണം അനുവദിച്ചതിനെതിരെയാണ് നാഗാലാന്‍ഡില്‍ പ്രക്ഷോഭം. രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. നാഗാ ഗോത്രത്തിന്റെ ഭരണഘടനാപ്രകാരം തങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണ് സ്ത്രീ സംവരണമെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.