കൊഹിമ: സഞ്ചരിക്കാന്‍ ഇന്നോവ കാറില്ലെന്ന് പറഞ്ഞ് നാഗാലാന്‍ഡില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ വൈകുന്നു. 11 നിയുക്ത എം.എല്‍.എമാരാണ് 22 ലക്ഷം രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറിനായി സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടുപോകുന്നത്.
റിനോള്‍ട്ട് ഡസ്റ്റര്‍ കാറുകളാണ് എം.എല്‍.എമാര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡസ്റ്ററില്‍ യാത്രാസുഖം കുറവാണെന്നും അതിനാല്‍ ഇന്നോവ ക്രിസ്റ്റ തന്നെ വേണമെന്നും എം.എല്‍.എമാര്‍ നിയമസഭാ കത്തിലൂടെ നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. ഡസ്റ്റര്‍ നല്‍കിയാല്‍ സ്വീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ബി.ജെ.പിയുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കിയ എന്‍.ഡി.പി.പി നേതാവ് നെയ്ഫു റിയോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബി.ജെ.പിയിലെ വൈ. പാറ്റനാണ് ഉപമുഖ്യമന്ത്രി.
നാഗാലാന്‍ഡില്‍ ഒരു കക്ഷിക്കും കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ജെ.ഡി.യുവിന്റെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെയും പിന്തുണയോടെ 32 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി – എന്‍.ഡി.പി.പി സഖ്യം അധികാരത്തിലെത്തുകയായിരുന്നു.