ദിമാപുര്‍: നാഗാലന്‍ഡില്‍ ബലാത്സംഗക്കേസിലെ പ്രതിയെ നാട്ടുകാര്‍ ജയിലില്‍നിന്ന് പിടിച്ചിറക്കി പരസ്യമായി തല്ലിക്കൊന്ന സംഭവത്തില്‍ നാഗാലാന്റ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
നേരത്തെ വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിലും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന സ്ഥിരീകരണം ഉണ്ടായിരുന്നു.35 കാരനായ സയ്യിദ് ഫരീദ് ഖാനെയാണ് 20കാരിയായ നാഗാ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ആള്‍കൂട്ടം തല്ലിക്കൊന്നത്.സംഭലം കെട്ടിച്ചമച്ചതാണെന്ന ആരോപണം നേരത്തെതന്നെ നിലനിന്നിരുന്നു.
ഖാന്‍ ഫിബ്രവരി 23ന് നാഗാ യുവതിയെ 24 വ്യത്യസ്ത സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. ഫെബ്രുവരി 25നാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. 4,000ത്തോളം ആളുകള്‍ സെന്‍ട്രല്‍ ജയിലിന്റെ രണ്ടുഗേറ്റുകളും തകര്‍ത്ത് പ്രതിയെ പിടിച്ചിറക്കി നഗ്‌നനാക്കി നടത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്