| Sunday, 30th June 2024, 1:11 pm

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തദ്ദേശീയ തെരഞ്ഞെടുപ്പ്; 102 വനിത വിജയികൾ, ചരിത്രമെഴുതി നാഗാലാന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊഹിമ: രണ്ട് ദശാബ്ദക്കാലത്തിന് ശേഷം നാഗാലാന്റിൽ നടന്ന തദ്ദേശീയ തെരഞ്ഞെടുപ്പിൽ 278 സിറ്റികളിൽ 102 എണ്ണവും വിജയിച്ച് വനിതകൾ ചരിത്രം കുറിച്ചു. തദ്ദേശീയ സ്വയംവരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് വനിതകൾ ഈ മിന്നും വിജയം കരസ്ഥമാക്കിയത്. ഇതിൽ റിസർവഷൻ ഇല്ലാത്ത സീറ്റുകളിൽ നിന്ന് എട്ട് വനിതകളും വിജയിച്ചു.

2004ന് ശേഷം സ്ത്രീകൾക്ക് 33ശതമാനം സംവരണം നടപ്പിലാക്കിയതിന് ശേഷം ആദ്യമായാണ് നാഗാലാന്റിൽ തദ്ദേശീയ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.ജോൺ ലോങ് കുമാർ വിജയിച്ച വനിതകളെ അഭിനന്ദിച്ചു.

‘പ്രിയ വനിതാ വിജയികളെ ഇത് നിങ്ങളുടെ തെരഞ്ഞെടുപ്പായിരുന്നു. അഭിനന്ദനങ്ങൾ,’ അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് തദ്ദേശീയ തെരഞ്ഞെടുപ്പിൽ സംവരണം ലഭിക്കുന്നതിൽ സുപ്രീം കോടതി പ്രധാന പങ്ക് വഹിച്ചെന്ന് നാഗാലാന്റിലെ വനിതാ സംവരണത്തിനായുള്ള കേസിന് നേതൃത്വം നൽകിയ വനിതാ അവകാശ പ്രവർത്തകയായ റോസ്മേരി ഡിസവിച്ചു പറഞ്ഞു.

‘വനിതകൾക്ക് തദ്ദേശീയ തെരഞ്ഞെടുപ്പിൽ സംവരണം ലഭിക്കുന്നതിൽ സുപ്രീം കോടതി നിർണായക പങ്ക് വഹിച്ചു,’ അവർ പറഞ്ഞു.

ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹരജി ഫയൽ ചെയ്ത പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടസിന്റെ പങ്കും അവർ കൂട്ടിച്ചേർത്തു.

പത്ത് ജില്ലകളിലായി മൂന്ന് മുൻസിപ്പൽ കൗൺസിലുകളിലേക്കും 21 ടൗൺ കൗൺസിലുകളിലേക്കും 24 തദ്ദേശ സ്ഥാപനങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 2 .23 ലക്ഷം വോട്ടർമാരിൽ 81ശതമാനം പേരും വോട്ട് ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ച വിവര പ്രകാരം തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥിയും ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും സ്ത്രീകൾ തന്നെയാണ്.

വോഖാ ജില്ലയിലെ ഭണ്ഡാരി നഗരസഭയുടെ കീഴിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച 22 കാരി നാസാൻറോണി മുസൂയിയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി.

Content Highlight: Nagaland elects 102 women in civic body polls held after two decades

We use cookies to give you the best possible experience. Learn more