| Sunday, 4th March 2018, 5:54 pm

വിജയത്തിന് പിന്നാലെ നാഗാലാന്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നോട്ട് മഴ; വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: നാഗാലാന്റില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നേരെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നോട്ട് എറിഞ്ഞ് കൊടുക്കുന്ന വീഡിയോ പുറത്ത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഖെഹോവിയാണ് വോട്ടര്‍മാര്‍ക്ക് നേരെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോട്ട് എറിഞ്ഞ് കൊടുത്തത്.

200 ന്റേയും 500 ന്റേയും നോട്ടുകളാണ് വോട്ടര്‍മാര്‍ക്ക് എറിഞ്ഞ് കൊടുക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം നാഗാലാന്‍ഡില്‍ ബി.ജെ.പി ഭരണം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. അവിടത്തെ പ്രാദേശിക കക്ഷികളെ കൂടെ കൂട്ടിയാണ് ബി.ജെ.പി ഇത് സാധിച്ചത്. ബി.ജെ.പി-എന്‍.ഡി.പി.പി സഖ്യം 29 സീറ്റുകളും എതിരാളിയായ എന്‍.ഡി.എഫിന് 27 സീറ്റുകളുമാണ് ഇവിടെ. കേവല ഭൂരിപക്ഷം 31 സീറ്റുകളാണ്.

രണ്ടു പേരെ കൂടി തങ്ങളുടെ പാളയത്തിലെത്തിച്ചാല്‍ ബി.ജെ.പി സഖ്യത്തിന് നാഗാലാന്‍ഡില്‍ ഭരണം പിടിക്കാം. ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് ഈ ദൗത്യവുമായി കൊഹിമയില്‍ എത്തിയിട്ടുണ്ട്. ഓരോ സീറ്റുവീതമുള്ള ജെ.ഡി.യുവും സ്വതന്ത്രനുമായി ചര്‍ച്ചകള്‍ നടത്തി ബി.ജെ.പി കേവല ഭൂരിപക്ഷം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എന്‍.പി.എഫിന്റെ മുന്‍ അധ്യക്ഷനും മുന്‍മുഖ്യമന്ത്രി കൂടിയയ നഫ്യുറിയോ ആണ് നാഗാലാന്‍ഡില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നയാള്‍

We use cookies to give you the best possible experience. Learn more