| Sunday, 8th March 2015, 12:40 am

നാഗാലാന്റ് കേസില്‍ പെണ്‍കുട്ടി ബാലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, സംഭവത്തില്‍ ഗൂഢാലോചന നടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിമാപ്പൂര്‍: നാഗാലാന്റ് കേസിലെ പെണ്‍കുട്ടി പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം ശരഫുദ്ദീന്‍ ഖാനെന്നയാളെ തല്ലിക്കൊന്നിരുന്നു. കേസ് കൊടുത്ത പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന് ശരഫുദ്ദീന്‍ ഖാന്റെ സഹോദരനും വ്യക്തമാക്കി.

ശരഫുദ്ദീന്‍ ഖാനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി അദ്ദേഹത്തിന്റെ ഭാര്യയുടെ കസിനാണ്. ബലാല്‍സംഗം നടന്നിട്ടില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന പോലീസ്‌ റിപ്പോര്‍ട്ടും പുറത്ത് വന്നു. 2000 ല്‍ അധികം പേര്‍ പോലീസ്‌റ്റേഷനില്‍ നിന്ന് പിടിച്ചിറക്കിയായിരുന്നു ശറഫുദ്ദീനെ തല്ലികൊന്നിരുന്നത്. ശരഫുദ്ദീന്‍ ഖാന്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയതാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

തങ്ങളുടെ കുടുംബത്തിലെ അംഗങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും പിന്നെ എങ്ങനെയാണ് തങ്ങള്‍ ബംഗ്ലദേശി കുടിയേറ്റക്കാരാകുന്നതെന്നും ശറഫുദ്ദീന്‍ ഖാന്റെ സഹോദരന്‍ ചോദിച്ചു. എന്റെ സഹോദരന്‍ ബലിയാടാക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭ്യമല്ലെന്ന് പൊലീസ് എന്തുകൊണ്ടാണ് പറഞ്ഞതെന്നും പെണ്‍കുട്ടിയുടെ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കാതെ പൊലീസ് എന്താണ് പ്രതി ബംഗ്ലാദേശി കുടിയേറ്റക്കാരാനാണെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more