ലണ്ടന്‍: ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട്, ദില്‍ഷന്റെ ദില്‍ സ്‌കൂപ്പ് അങ്ങനെ ക്രിക്കറ്റ് ലോകം അമ്പരന്നു നോക്കി നിന്ന ഒരുപാട് ഷോട്ടുകള്‍ നാം കണ്ടിട്ടുണ്ട്. ക്രിക്കറ്റ് ലോകം ആഘോഷമാക്കുന്ന ആ ഷോട്ടിന്റെ പേരിലായിരിക്കും പിന്നീട് ആ താരം കാലങ്ങളോളം അറിയപ്പെടുക. ആ നിരയിലേക്ക് പുതിയൊരു താരം കൂടി രംഗ പ്രവേശനം ചെയ്തിരിക്കുകയാണ്.
പുതിയ ഷോട്ടിന്റെ ഉപജ്ഞാതാവ് ഒരു വനിതാ താരമാണ്. കഴിഞ്ഞ ദിവസം നടന്ന വനിതാ ലോകകപ്പ് മത്സരത്തിനിടെ ഇംഗ്ലണ്ടിന്റെ നദാലി സ്‌കീവര്‍ ആണ് പുതിയ ഷോട്ട് ക്രിക്കറ്റ് ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്.
പന്തിനെ കാലുകള്‍ക്ക് ഇടയിലൂടെ പായിക്കുന്ന ഈ ഷോട്ടിന് ക്രിക്കറ്റ് ലോകം നല്‍കിയ പേരും നദാലിയില്‍ നിന്നുമാണ്. നാദ്മാഗ് എന്നാണ് ഈ ഷോട്ടിന് ആരാധകര്‍ നല്‍കിയിരിക്കുന്ന പേര്.
മത്സരത്തിന്റെ 39 ആം ഓവറില്‍ കിവീസ് താരം ഹുഡ് ലെസ്റ്റിന്റെ പന്തിനെ കാലുകള്‍ക്കിടയിലൂടെ ചൂലുകൊണ്ട് അടിച്ചു വാരുന്നതു പോലെയാണ് നദാലി പന്ത് പായിച്ചത്.
വീഡിയോ കാണാം.